ചിന്തകള്‍...... എന്നെ അലട്ടുന്ന ചിന്തകള്‍...... എന്നെ നയിക്കുന്ന ചിന്തകള്‍.........ഈ ചിന്താശകലങ്ങളുടെ കൊക്കൂണില്‍ ഞാന്‍ തപം ചെയ്യുകയാണ്‍.... വര്‍ണ്ണച്ചിറകുള്ള ശലഭജന്മത്തിനായി......

Wednesday, August 8, 2007

സൈബര്‍ സ്പെയ്സിനെ കുറ്റവാളികളുടെ പറുദീസയാക്കേണമോ....?????





ഓര്‍ക്കുട്ടും ബ്ലോഗുകളുമൊക്കെ ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണമെന്നും നല്ലസൗഹൃദങ്ങള്‍ വേണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് വിശാലമായ ഭൂമികയാണ്‍ നല്‍കുന്നത്. പക്ഷേ ഇ൯ടര്‍നെറ്റി൯ടെ അനന്തസാദ്ധ്യതകളെ ദുരുപയോഗം ചെയ്യുന്ന ഒരുസംഘം ആളുകള്‍ ബ്ലോഗുകളിലും ഓര്‍ക്കുട്ടിലും ഉണ്ട് എന്ന വസ്തുത കാണാതിരുന്നുകൂടാ...
ഒരുപാട് നല്ല സൗഹൃദങ്ങളും അതുവഴി പുതിയ ആശയങ്ങളും ചിന്തകളും തേടിയാണ്‍ ഞാന്‍ ഇവിടെയെത്തിയത്.ഒത്തിരി പ്രതിഭാധനരെ കണ്ടുമുട്ടാനായി എന്നത് ഏറെ സന്തോഷിപ്പിക്കുന്നു. പക്ഷേ മനസ്സിനെ അങ്ങേയറ്റം മുറിപ്പെടുത്തുന്ന ചില അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഓര്‍ക്കുട്ടിലെ എന്ടെ ചിത്രത്തിന്‍ടെ തല വെട്ടിമാറ്റി ജിതേഷ് എന്നപേരിനൊപ്പം കേട്ടാലറയ്ക്കുന്ന തെറിവാക്കുകളും എഴുതിച്ചേര്‍ത്ത് ഒരാള്‍ ഒരു ബ്ലോഗ് സൃഷ്ടിക്കുന്നിടം വരെയെത്തി നില്‍ക്കുന്നു വ്യക്തിഹത്യാപരമ്പരയിലെ എപ്പിസോഡുകള്‍....
ഇന്‍ടര്‍നെറ്റ്തെറിയഭിഷേകം അതി൯ടെ എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്‍ ഞാന്‍ നിയമനടപടിക്കു തുനിഞ്ഞത്.
ഇത് സംബന്ധിച്ചഎന്‍ടെ പരാതി എന്നോടൊപ്പം പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകസുഹൃത്തിന്‍ടെ സഹോദരന്‍ കൂടിയായ പത്തനംതിട്ട എസ്.പിക്ക് നല്‍കി. അദ്ദേഹമാണ്‍ പരാതി തിരുവനന്തപുരം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലുള്ള ഹൈടെക് സെല്ലിന്‍ ഫോര്‍വേഡ് ചെയ്തത്. ഡി. വൈ. എസ്. പി ശ്രീ വിജയന്‍ ടെയും സി. ഐ. ശ്രീ ബിജുമോന്‍ ടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‍ ഇപ്പോള്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്.തുടര്‍നടപടികളുടെ ഭാഗമായി ഞാന്‍ ഹൈടെക് സെല്ലില്‍ നേരിട്ടു ഹാജരായി പരാതിയുടെ വിശദാംശങ്ങള്‍ അവരെ ധരിപ്പിക്കുകയും ചെയ്തു.
സൈബര്‍ക്രൈമുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് നിയമസഹായം നല്‍കുന്നതിനു വേണ്ടി"Fighters agaist Cyber Crimes" എന്ന സംഘടനയ്ക്ക് ഞാന്‍ രൂപം കൊടുത്തിട്ടുമുണ്ട്. ഓര്‍ക്കുട്ടില്‍ അതിന്‍ടെ ഇ-കമ്യൂണിറ്റി കാണുക.....

ഇന്‍ടര്‍നെറ്റ് വഴി ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും ഏതുവിധത്തിലും അപകീര്‍ത്തിപ്പെടുത്താം
എന്ന നിലയിലേക്കാണ്‍ ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ഈ ദു:സ്ഥിതി തടയപ്പെടേണ്ടതു തന്നെയാണ്‍.
ഇന്‍ടര്‍നെറ്റിലെ ബ്ലോഗിങ്ങിനും ഓര്‍കുട്ടിങിനും ഒരു അലിഖിത കോഡ് ഒഫ് കണ്ടക്ട് വേണ്ടേ...???
ഇതു സംബന്ധിച്ച് ഈയുള്ളവന്‍ടെ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍.....

1.വ്യക്തിഹത്യ മാത്രം ലാക്കാക്കിയുള്ള പോസ്ടുകളും കമന്‍ടുകളെയും നിരുത്സാഹപ്പെടുത്തണം....

2.ഐഡന്‍ടിറ്റി പൂര്‍ണ്ണമായും മറച്ചുവെച്ചുകൊണടുള്ള ബ്ലോഗിങും പോസ്ടിങും കഴിവതും ഒഴിവാക്കണം..

3.സിനിമതാരങ്ങളുടെയും രാഷ്ടീയനേതാക്കളുടെയും മറ്റും ചിത്രങ്ങള്‍ സ്വന്തം ഫോട്ടോയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ദുശ്ശീലങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്‍.
സ്വന്തം ഐഡ൯ടിറ്റി മറച്ചുപിടിച്ചുകൊണ്ട് ബ്ലോഗുണ്ടാക്കുകയും ഓര്‍ക്കുട്ടിങ്ങ് നടത്തുകയും ചെയ്യുന്ന ചിലരുടെയെങ്കിലും ഉദ്ദേശശുദ്ധി സംശയിക്കപ്പെടാവുന്നതാണ്‍.
പട്ടാപ്പകല്‍ ടൗണിലൂടെ മുഖം മൂടി ധരിച്ചുകൊണ്ടുപോകുന്നവരെക്കാണുമ്പോള്‍ തോന്നുന്ന ചിലസംശയങ്ങള്‍ക്ക്
ആര്‍ക്ക് ആരെ കുറ്റപ്പെടുത്താനാവും....?

Thursday, July 19, 2007

ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം ഒരു പ്രണയസമ്മാനമോ..?




തന്‍ടെ അമ്മ എഡ്വിന മൗണ്ട്ബാറ്റണ്‍ നെഹ്രുവിനെ അഗാധമായി പ്രണയിച്ചിരുന്നതായി മകള്‍ പമീല മൗണ്ട്ബാറണ്ടെ പുതിയവെളിപ്പെടുത്തല്‍ !!!! തന്‍ടെ ഭാര്യയ്ക്ക് ജവഹര്‍ലാല്‍ നെഹ്രുവെന്ന മഹാപണ്‍ഡിതനോടു തോന്നിയ അഗാധപ്രണയം തിരിച്ചറിഞ്ഞ ലോര്‍ഡ്മൗണ്‍ട് ബാറ്റണ്ടെ മുന്നില്‍ അവസാനം രണ്ടുചോദ്യങ്ങള്‍ അവശേഷിച്ചു. ഇന്‍ഡ്യ വേണോ...? അതോ ഭാര്യ വേണോ...? ഇന്‍ഡ്യയില്‍ത്തന്നെ നില്‍ക്കാമെന്നു വച്ചാല്‍ മൗണ്ട്ബാറ്റണ്‍പ്രഭുവിന്‍ടെ പിന്നത്തെ ഗതി ഊഹിക്കാമല്ലോ...?. ഭാര്യയെ നഷ്ടപ്പെടുത്താതിരിക്കാന്‍ വേണ്ടി പാവം മൗണ്ട്ബാറ്റണ്‍ ഇന്‍ഡ്യയെ നഷ്ടപ്പെടുത്തി. ഇനിചിലപ്പോള്‍ പമീല ഇങ്ങനെയും ചോദിച്ചേക്കാം. ..."ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ പ്രധാനപങ്കുവഹിച്ചത് നെഹ്രുവോ അതോ ഗാന്ധിയോ...???"

പുതിയവെളിപാടുകള്‍ കേട്ടമാത്രയില്‍ പൊട്ടിമുളച്ച ഒരു കുസൃതിചിന്തയാണേ ഇത്...!!! എങ്കിലും അല്പം സംശയം ബാക്കി...? ഈ സ്വാതന്ത്ര്യം ഒരു പ്രണയസമ്മാനമോ..?
പമീല മൗണ്ട്ബാറണ്ടെ ഏറ്റവും ആധികാരികമായ സ്ഥിരീകരണത്തി൯‍ടെ(ഹ..ഹ..ഹ...)വെളിച്ചത്തില്‍ ഇന്‍ഡ്യയുടെ മഹത്തായ സ്വാതന്ത്ര്യസമരചരിതത്തിന്‍ പുതിയൊരദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കേണ്ടി വരുമോ...?



മന്ത്രിനാക്കിന്‍ "ലോക്ക്" വേണോ...???


അപ്രിയസത്യങ്ങള്‍ ഉറക്കെപ്പറയാന്‍ ആളില്ലാക്കാലമാണ്‍. അക്കൂട്ടര്‍ക്ക് സ്ഥാനഭ്രംശം,മാനഹാനി,ഒറ്റപ്പെടല്‍ എന്നീ ആണ്ടുഫലങ്ങളാണ്‍ ജ്യോത്സ്യന്മാരല്ലാത്തവര്‍ പോലും കണ്ണുംപൂട്ടി പ്രവചിക്കുന്നത്. അങ്ങനെയിരിക്കുമ്പോഴാണ്‍ സഖാവ് ജി.സുധാകരന്‍ അവതരിച്ചത്. നാക്കിനെല്ലില്ലെങ്കിലെന്താ...മന്ത്രിസഭയില്‍ പലര്‍ക്കുമില്ലാത്ത സുപ്രധാനമായ "ഒരെല്ല്" ഉരുക്കുബലത്തോടെ സുധാകരനുണ്ട്! പിന്നെപത്തു പൈസയുടെ അഴിമതിപോലും അദ്ദേഹം നടത്തില്ലെന്ന് അടുത്തറിയാവുന്ന ഏവര്‍ക്കുമറിയാം. സുധാകരന്‍ ഉള്ളതുപറയുമ്പോള്‍ തുള്ളുന്ന കള്ളന്മാര്‍ എത്രവേണേലും തുള്ളിക്കോട്ടേ...!! തട്ടിപ്പുകാര്‍ക്കും കാട്ടുകള്ളന്മാര്‍ക്കും നേരെ കുരച്ചുചാടാന്‍ "സദാകുരനായി" ഒരു കാവല്‍ഭടനെങ്കിലും മന്ത്രിസഭയില്‍ ഉണ്ടെല്ലോ...? കള്ളന്മാര്‍ക്കും മാഫിയത്തലവന്‍മാര്‍ക്കും ഇടയില്‍ക്കഴിയുന്ന നമ്മള്‍ മലയാളികള്‍ക്ക് വേണ്ടത് ഇത്തരമൊരു മുന്തിയ ഇനമാണ്‍. ഇനി പറയൂ....

ഇങ്ങനെയൊരാളുടെ നാക്കിന്‍ ലോക്ക് വേണോ...???

"ബൂലോഗ"രേ പ്രതികരിക്കൂ....

 

Thursday, July 5, 2007

ഇട്ടിമാളു..എന്‍ടെ കവിത കട്ടമാളൂ..!!!!!


" മഴ" എന്ന ഈ കവിത (2ooo April 16-22 issue)
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ പ്രസിദ്ധീകരിച്താണ്‍.
ശേഷം "നക്ഷത്രങ്ങളെ പ്രണയിച്ച ഒരാള്‍"(book published in 2000) എന്ന എന്‍ടെ കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ കവിത തന്നെ ഉത്തരേന്ഡ്യയില്‍ നിന്നുള്ള യുഗസ്പ്ന്ദന്‍ എന്ന പ്രസിദ്ധീകരണം മലയാളത്തില്‍ നിന്നും നൂറ് കവിതകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ കൂട്ടതതില്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
 കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കവിതയെ മറന്ന് കാര്‍ട്ടൂണ്‍ മാസികയുമായി മുഴുകിയിരുന്ന ഞാന്‍ ഈയിടെയാണ്‍ വീണ്ടും കവിതാരംഗത്തേക്ക് രണ്ടാം വരവിനൊരുങ്ങിയത്॥ആയതിനാലാണ്‍ പുഴയുടെ എഡിറ്ററും എന്‍ടെ പ്രിയസ്നേഹിതനുമായ "പുഴ"യുടെ സുവിരാജ് ആവശ്യപ്പെട്ടതുപ്രകാരം പ്രിന്‍ട് മീഡിയയില്‍ വന്ന ഈ കവിത ആദ്യമായി സൈബര്‍ലോകത്ത് പ്രസിദ്ധീകരണത്തിനു നല്‍കിയത്।( മഴമാസമായതിനാല്‍ ഞാന്‍ എന്‍ടെ "മഴ" തന്നെ പുഴയ്ക്ക് കൊടുത്തത്। )അപ്പോഴാണ്‍ ഒരു ഇട്ടിമാളു എവിടെ നിന്നോ പൊട്ടിവന്ന് എന്‍ടെ മഴ ഇഷ്ടന്‍ടേതണെ
ന്നും പുള്ളിക്കാരന്‍ ഈയിടെ ബ്ലോഗില്‍ എഴുതിയതണെന്നും അവകാശപ്പെടുന്നത്. അരി തിന്നതും പോരാ ആശാരിച്ചിയെ കടിച്ചതും പോരാ പിന്നെയും നായിക്കാ മുറുമുറുപ്പ് എന്നു പറഞ്ഞുകേട്ടിട്ടേയുള്ളൂ...
ഞാന്‍ അപ്പോഴാണ്‍ ഇട്ടിമാളൂണ്ടെ ബ്ലോഗ് കാണുന്നത്.ഞാന്‍ ഞെട്ടിപ്പോയി....!!!!!
എന്‍ടെ പ്രിയകവിതയാണ് ഇട്ടിമാളൂ അടിച്ചുമാറ്റി വികലമാക്കി അതിയാന്‍ടെ ബ്ലോഗില്‍ ഏതാനം മാസം മുമ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എങ്ങനുണ്‍ട് കാര്യങ്ങള്‍...?
പുഴയില്‍ എന്‍ടെ കവിത പുനഃപ്രസിദ്ധീകരിച്ചത് ഇതാ.....
http://www.puzha.com/puzha/magazine/html/poem1_july2_07.html
ഇതാണ്‍ ഇട്ടിമാളൂണ്ടെ ബ്ളോഗ്....
http://ittimalu.blogspot.com/2006/11/blog-post_23.html

പ്രിയപ്പെട്ട വായനക്കാര്‍ ദയവായി ഇതിനെതിരെ പ്രതികരിക്കണം.
ഇട്ടിമാളൂനോട് (കട്ടമാളൂനോട്)...അത്രയ്ക്ക് സങ്കടമുണ്ട് എനിക്ക്.......!!!!


എന്‍ടെ മഴ ഇങ്ങനെ......
(A Poem published in Mathrubhumi Weekly 2000 april 16-22)

മണ്ണ് വിണ്ണിനിണയാകുന്നത്
മഴ പെയ്യുമ്പോഴത്രെ..!
മേഘനീലിമയില്‍ നീളെ
സ്വര്‍ണ്ണലിപികളില്‍
ആകാശം പ്രണയമൊഴികളെഴുതുന്നു.
ശേഷം
നിലാവിന്ടെ നടവഴികളിലൂടെ
ഊര്‍ന്നിറങ്ങിയ ആകാശത്തിന്ടെ ചുംബനം
ഭൂമിയുടെ കവിളുകളിലേക്ക്,
മെല്ലെ ..മെല്ലെ ...
അനന്തരം
നെറുകയില്‍ നിന്ന് നെഞ്ജിലേക്ക്...
തെരുതെരെ ചുംബിച്ച് മഴ പടരുകയാണ്‍
നനഞ്ഞവെയിലിന്റെ തിരിതാഴ്ത്തിവെച്ച്
പ്രകൃതിയുടെ പ്രണയവും ലയനവും.
പച്ചപ്പുകള്‍ നീര്‍ത്തി രോമാഞ്ജിതയാകുന്ന ഭൂമി.
ഇലത്തുമ്പുകളില്‍ നിന്ന് ഹൃദയരാഗം.
കരിയിലകളില്‍ കരിവളകിലുക്കം.
പ്രണയം മൂര്‍ച്ഛിച്ച് പേമാരിയാകുമ്പോള്‍
ആകാശത്തിന്‍ ആയിരം വിരലുകള്‍.
ഇപ്പോള്‍ മഴയ്ക്ക് ഭൂമിയും ഭൂമിക്ക് മഴയും മാത്രം!
ഓരോ മഴത്തുള്ളിയും ജീവരേണുക്കളായ്
ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക്....
ഇനിയുമെത്ര പുതിയപിറവികള്‍..?
ഓര്‍ക്കുക...
നമ്മളും പണ്ടോരോ മഴത്തുള്ളിയായ്....!
----------------------------------------------------------
--------------------------------------------------------
ഇട്ടിമാളു ചോരണം നടത്തിയത് ഇങ്ങനെ........


വിണ്ണ്‌ മണ്ണിലെത്തി
മണ്ണിനു ഇണയായ് തുണയായ്
....................................................
ആദ്യ ചുംബനം നെറുകയില്‍
അനന്തരം നെറ്റിത്തടത്തില്‍
പളുങ്കുപോല്‍ മഴത്തുള്ളി കാത്തുവെച്ച
മൂക്കിന്‍ തുമ്പില്‍
കവിളില്‍ കഴുത്തില്‍…..
താഴ്‌ന്നിറങ്ങുന്ന മഴത്തുള്ളികള്‍ തേടിയത്
ഭൂമിയുടെ അഗാധതകള്‍
അനന്തരം
ആയിരം ചെണ്ടകളാല്‍ പഞ്ചാരിമേളം
ആറാംകാലം കൊട്ടിയിറങ്ങുമ്പോള്‍
……………………………….
ഞാനറിയുന്നു
ഒരുനാള്‍ ഒരുനാള്‍
ഞാനുമൊരു മഴത്തുള്ളിയില്‍
നിന്നാണ്‌ ഉറവയെടുത്തതെന്ന്‌…
പക്ഷെ, ഉയിരുണരാത്ത
എന്റെ മഴതുള്ളികള്‍………
-------------------------------------------
---------------------------------------
ഇട്ടിമാളൂ എന്നാലും കഷ്ട്മായി മാളൂ.........

കാലിമൂത്രത്തിന്‍ടെ വിശുദ്ധിപോലൂമില്ലേ മനുഷ്യന്‍....????


ഗുരുവായൂരില്‍ ഇടയ്ക്കിടെയുള്ള അഹിന്ദുക്കളുടെ പ്രവേശനവും അകമ്പടിയായുള്ള കാലിമൂത്രം(പുണ്യാഹം) തളിക്കലും മുറതെറ്റാതെ നടക്കുന്നു....!!!!
ഒന്നു ചോദിച്ചോട്ടെ...? തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു വിശ്വസിപ്പിക്കുന്ന ഒരു മതത്തിന്‍ടെ ആരാധനാലയത്തില്‍ അന്യമതസ്തര്‍ പ്രവേശിക്കരുതെന്നും പ്രവേശിച്ചാലുടന്‍ പുണ്യാഹം തളിച്ച് ശുദ് ധീകരിക്കണമെന്നും പറയുന്നതിന്‍ടെ സാംഗത്യം എന്താണ്‍...? തൂണിലും തുരുമ്പിലും കുടികൊള്ളുന്ന ദൈവം അന്യമതസ്തരുടെ ശരീരത്ത് ഇല്ലേ...? അതോ അവര്‍ക്കോന്നും തുരുമ്പ് വിലപോലും ഇല്ലെന്നാണോ.. .?
യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം നല്‍കി ഹിന്ദുമതം രണ്ടാം ക്ഷേത്രപ്രവേശനവിളംബരം നടത്തണം.തൂണിലും തുരുമ്പിലുമുണ്ടെങ്കില്‍ ആ ഈശ്വരന്‍ അതിനേക്കളേറെ മനുഷ്യന്‍ടെ നന്മയിലുമുണ്‍ട്. യേശുദാസിന്‍ടെ സ്വരമാധുരിയാണ്‍ ഈശ്വരന്‍. അഴീക്കോടിലെ പ്രസംഗകലയാണ്‍ ഈശ്വരന്‍....കടമ്മനിട്ടയുടെ കവിത്വമാണ്‍ ഈശ്വരന്‍....നമ്പൂതിരിയിലെ വരയാണ്‍ ഈശ്വരന്‍...സഹജീവികളിലെ നന്മയെ ഈശ്വരനെന്ന് സങ്കല്പ്പിച്ച് ആരാധിക്കനും ആദരിക്കാനും മതങ്ങള പഠിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായേനേം...വെറും കല്ലിനെയും മരത്തടിയെയും അരൂപികളെയുമൊക്കെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനു പകരം നമുക്കിടയിലെ നന്മയെ ആരാധിക്കാന്‍ ഏതു മതമാണ്‍ പഠിപ്പിക്കുന്നത്...?

Wednesday, July 4, 2007

ഇന്‍ഡ്യന്‍ കോടതികള്‍ കാലോചിതമായി നവീകരിക്കപ്പെടേണ്ടേ....???


ഇന്‍ഡ്യയിലെ കോടതി വ്യവസ്ഥ അടിമുടി മാറേണ്ടിയിരിക്കുന്നു.
"കോടതി" എന്നാല്‍ "കോടികളുടെ അഴിമതി" എന്നതിന്‍ടെ ചുരുക്കെഴുത്തായി മാറിക്കൂടാ!
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ബറൂച്ച പറഞ്ഞു ഇന്ഡ്യയിലെ ജഡ്ജിമാരില്‍ 20%അഴിമതിക്കാരാണെന്ന്.
എന്തുചെയ്യാം..... കുറുന്തോട്ടിക്കും വാതം വരുന്ന കാലം. ഇതിനെതിരെ കൂടുതല്‍ എന്തെങ്കിലും മിണ്ടിപ്പോയാല്‍ ഉടന്‍ വരും കോടതിയലക്ഷ്യ്ത്തിണ്ടെ 'ഇണ്ടാസ്'....!!!

അതുപോലെ തന്നെ വാദീം പ്രതീം ഒരുപോലെ കോടതിയുടെ തിണ്ണനിരങ്ങി നിരങ്ങി ജന്മം പാഴാക്കുന്ന സ്ഥിതിവിശേഷവും ഒന്ന് അവസാനിപ്പിക്കണം. നീതിതേടി പത്തും പതിനഞ്ജും വര്‍ഷം കോടതിയിലും വക്കീലോഫീസിലുമായി അലയേണ്ടിവരുന്നവന്‍ടെ ഗതികേട് സിംഹാസനത്തില്‍ സുഖിച്ചിരിക്കുന്ന പല ജഡ്ജിയേമാന്മാര്‍ക്കും മനസ്സിലാകില്ല.

രതി ഒരു പാപമോ ....??


"അയ്യര്‍ ദ ഗ്രേറ്റ്" എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഉള്‍പ്പെടെ പത്തോളം മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച നിഷ എന്ന മലയാള നടിയാണ്‍ ഇത് .എയിഡ്‌സ് എന്ന മാരക രോഗത്തിനടിമയായി ഇവര്‍ ഏതാനം ദിവസങ്ങള്‍ക്കുമുമ്പ് മരിച്ചു."മിമിക്‌സ് പരേഡ്" എന്ന ഹിറ്റ് ചിത്രമായിരുന്നു നിഷ അവസാനം അഭിനയിച്ചത്...

ഇവരെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതിയ ചില സിനിമാ പ്രസിദ്ധീകരണങ്ങള്‍ ഇവര്‍ ചെയ്ത പാപത്തിന്‍ടെ ഫലമാണ്‍ ഈ ദുരവസ്ഥ എന്ന മട്ടിലാണ്‍ സ്റ്റോറികള്‍ ചെയ്തത്. എയ്ഡ്സ് എന്നാല്‍ സെക്സ് എന്ന മഹാപാപം ചെയ്തവര്‍ക്കുള്ള ശിക്ഷ എന്ന ഹീനമായകാഴ്ചപ്പാടിന്‍ അടിവരയിടുകയായിരുന്നു തങ്ങളുടെ റിപ്പോര്‍ട്ടുകളിലൂടെ ഈ മാധ്യമങ്ങള്‍.
രതി ഒരു പാപമോ കുറ്റമോ അല്ല. അത് പാപമായി മാറുന്നത് ഇണയുടെ ഹിതത്തിനു വിരുദ്ധമായി അരങ്ങേറുമ്പോഴാണ്‍. രതിക്ക് മരണദണ്‍ഡനം വിധിക്കുന്ന ഏക കോടതി എയ്ഡ്സിന്‍ടേതാണ്‍.

എയ്ഡ്സ് ഒരു രോഗമാണ്‍. ദയവുചെയ്ത് എയ്ഡ്സ് രോഗിയെ ഒരു കുറ്റവാളിയെപ്പോലെ ചിത്രീകരിക്കരുത്...

അഴിമതി

അഴിമതിക്കെതിരെ ഒരു രണ്‍ടാം സ്വാതന്ത്ര്യസമരത്തിന്‍ കാലമായിരിക്കുന്നു.
നിശബ്ദ്ത ഏറെ ഇഷ്ടമുള്ള ഞാന്‍ അതിനെ വെറുത്തുപോകുന്നത്
അഴിമതിയോട് പൊതുസമൂഹം പുലര്‍ത്തുന്ന കുറ്റകരമായ നിശബ്ദത കാണുമ്പോഴാണ്‍...
ഉറക്കത്തിലും അഴിമതിയെക്കുറിച്ചു ചിന്തിക്കുന്നവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ത്തന്നെ
ഉറക്കം കെടുന്നു.......!!!!!