ചിന്തകള്‍...... എന്നെ അലട്ടുന്ന ചിന്തകള്‍...... എന്നെ നയിക്കുന്ന ചിന്തകള്‍.........ഈ ചിന്താശകലങ്ങളുടെ കൊക്കൂണില്‍ ഞാന്‍ തപം ചെയ്യുകയാണ്‍.... വര്‍ണ്ണച്ചിറകുള്ള ശലഭജന്മത്തിനായി......

Wednesday, July 4, 2007

രതി ഒരു പാപമോ ....??


"അയ്യര്‍ ദ ഗ്രേറ്റ്" എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഉള്‍പ്പെടെ പത്തോളം മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച നിഷ എന്ന മലയാള നടിയാണ്‍ ഇത് .എയിഡ്‌സ് എന്ന മാരക രോഗത്തിനടിമയായി ഇവര്‍ ഏതാനം ദിവസങ്ങള്‍ക്കുമുമ്പ് മരിച്ചു."മിമിക്‌സ് പരേഡ്" എന്ന ഹിറ്റ് ചിത്രമായിരുന്നു നിഷ അവസാനം അഭിനയിച്ചത്...

ഇവരെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതിയ ചില സിനിമാ പ്രസിദ്ധീകരണങ്ങള്‍ ഇവര്‍ ചെയ്ത പാപത്തിന്‍ടെ ഫലമാണ്‍ ഈ ദുരവസ്ഥ എന്ന മട്ടിലാണ്‍ സ്റ്റോറികള്‍ ചെയ്തത്. എയ്ഡ്സ് എന്നാല്‍ സെക്സ് എന്ന മഹാപാപം ചെയ്തവര്‍ക്കുള്ള ശിക്ഷ എന്ന ഹീനമായകാഴ്ചപ്പാടിന്‍ അടിവരയിടുകയായിരുന്നു തങ്ങളുടെ റിപ്പോര്‍ട്ടുകളിലൂടെ ഈ മാധ്യമങ്ങള്‍.
രതി ഒരു പാപമോ കുറ്റമോ അല്ല. അത് പാപമായി മാറുന്നത് ഇണയുടെ ഹിതത്തിനു വിരുദ്ധമായി അരങ്ങേറുമ്പോഴാണ്‍. രതിക്ക് മരണദണ്‍ഡനം വിധിക്കുന്ന ഏക കോടതി എയ്ഡ്സിന്‍ടേതാണ്‍.

എയ്ഡ്സ് ഒരു രോഗമാണ്‍. ദയവുചെയ്ത് എയ്ഡ്സ് രോഗിയെ ഒരു കുറ്റവാളിയെപ്പോലെ ചിത്രീകരിക്കരുത്...

9 comments:

Manarcadan said...

രതി ഒരു പാപമോ കുറ്റമോ അല്ല. ശരി തന്നെ. എന്നാല് അസ്ഥാനത്ത് ഉപയോഗിച്ചാല് രതിയെന്നല്ല എന്തും ഒരു കുറ്റം തന്നെയാണ് മാഷെ. പിന്നെ എയ്ഡ്സ് രോഗികളുടെ കാര്യം. കുറ്റം ചെയ്തിട്ടാണ് രോഗം കിട്ടിയതെങ്കില് എയ്ഡ്സ് രോഗി ഒരു കുറ്റവാളി തന്നെയാണ്. എയ്ഡ്സ് രോഗിയോടുള്ള എന്റെ പേടി അയാള് ഒരു കുറ്റവാളിയാണെന്നതല്ല. അയാളില് നിന്നും എനിക്കാ രോഗം എങ്ങാനും വരുമോ എന്നതാണ്. അതുകൊണ്ടാണ് ഒരാള്‌ക്ക് എയ്ഡ്സ് ആണെന്നറിഞ്ഞാല് അയാളില് നിന്നും കഴിയുന്നത്ര അകന്നു നില്‌ക്കാന് ഞാന് ശ്രമിക്കുന്നത്. അതൊരു തെറ്റാണോ ആവോ?

Unknown said...

അതെ. രതി ഒരു പാവമാണ്. അത് കൊണ്ട് ആരും ആ പാവത്തിനെ വേദനിപ്പിക്കരുത്. പ്ലീസ്..

sandoz said...

ഇന്നലേം കൂടി രതി ബസ് സ്റ്റോപ്പില്‍ നില്‍പ്പുണ്ടായിരുന്നു...പാവം

Kaithamullu said...

രതി....
കണ്ടതോ കൊണ്ടതോ?
(വല്യേതോ ചെറുതോ?)

chithrakaran ചിത്രകാരന്‍ said...

വളരെ മാനുഷികമായ സഹാനുഭൂതിയോടെ ഒരു കാര്യം പറഞ്ഞാല്‍പ്പോലും അതിനെ തമാശയില്‍ മുക്കി കൊല്ലാന്‍ എന്തോരുത്സാഹം !!
പ്രിയ ജിതേഷ്‌,
രതി എന്നതിനുപകരം പച്ചയായി ലൈംഗീകത എന്നു പറഞ്ഞാല്‍ മതിയായിരുന്നു.
(കാര്യഗൌരവത്തോടെയുള്ള ഒരു ചര്‍ച്ച ആഗ്രഹിച്ചിരുന്നെങ്കില്‍)

Dinkan-ഡിങ്കന്‍ said...

രതി ഒരിക്കലും പാപമല്ല എന്ന് എന്റെയും അഭിപ്രായം. പിന്നെ ചിത്രകാരോ ഇവിടെ രതി എന്നത് തന്നെ ആണ് നല്ലത്, കാരണം “ലൈംഗികത” എന്നാല്‍ എതിര്‍ ലിംഗത്തോടുള്ള ആകര്‍ഷണം, ജൈവീകമായ ശാരീരിക-മാനസിക വ്യപാരങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പദമല്ലെ? “സെക്സ്” എന്ന വാക്കും “ലിബിഡോ” എന്ന വാക്കും തമ്മില്‍ അന്തരമുണ്ടെന്ന് സിഗ്മെണ്ട് ഫ്രോയിഡ് തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ. പാപപുണ്യങ്ങള്‍ മാനസികം. സെമിറ്റിസത്തിനും ഇതില്‍ കാര്യമായി പങ്കുണ്ടെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
രതിയെ ഒരു “ഈവിള്‍” ആയി പലയിടത്തും ചിത്രീകരിക്കപ്പെടുന്നു.

ഇനി രതിയുടെ അല്‍പ്പം ഭീകരമായ വശങ്ങളിലേയ്ക്ക് വരാം.
ഒന്ന് “അരാജകത്വം” രണ്ട് “രോഗം”
ബലാത്സംഘം എന്നത് മാനസികമായ ഒരു വൈകല്യമോ, എല്ലെങ്കില്‍ അല്‍പ്പസമയത്തേയ്ക്ക് ഒരു സെല്‍ഫ് ഹിപ്നോട്ടൈസെഷനോ നടക്കുന്നു എന്നാണ് നിഗമനം. ഇത്തരക്കാര്‍ക്ക് ചികിത്സയാണ് അഭികാമ്യം. എന്നാല്‍ വളരെ നോര്‍മെല്‍ ആയി കാണപ്പെടുന്നവരും സാഹചര്യം,മനോനിലെ എന്നതിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഒരു നിമിഷത്തെ സ്വയം ഹിപ്നൊട്ടൈസേഷനു വിധേയമായി വിപരീത രീതിയില്‍ ചിന്തിക്കുന്നു. അതാകട്ടെ അരുതായ്കകളിലേയ്ക്ക് വഴി തെളിയിക്കുന്നു. ആയതിനാല്‍ തന്നെ മാനസികമായ അവസ്ഥകളെ ഗണിച്ച് ചികില്‍സയാണ് അഭികാമ്യം.(ചുട്ടപെടയാണ് കൊടുക്കേണ്ടത്, അംഗഛേദം വരുത്തണം എന്നൊക്കെ സമൂഹത്തില്‍ മാന്യന്‍/യ അകാന്‍ പറയാന്‍ കൊള്ളാം)

“രോഗം” എന്ന അവസ്ഥയെ നേരിടാനായി ബോധവല്‍ക്കരണം തന്നെയാണ് അഭികാമ്യം. എന്നാല്‍ ഇതിനെയെല്ലാം അവഗണിക്കുന്ന ഒരു വിഭാഗത്തെ ഒന്നും ചെയ്യാനാകില്ല. ഇതില്‍ നിന്ന് ഉണ്ടാകുന്നത് തന്നെയാണ് രോഗ ഭീതി. എത്രയൊക്കെ ബോധവല്‍ക്കരണം നടത്തിയാലും, സെലിബ്രിറ്റീസ് ലോക എയ്ഡ്സ് ദിനത്തില്‍ രോഗിയെ ചുംബിക്കുന്ന ചിത്രം പത്രങ്ങളില്‍ കണ്ടാലും സ്വന്തം ജീവനെ സ്നേഹിക്കുന്ന സാധാരണക്കാരന്‍ അതില്‍ നിന്ന് പെട്ടെന്നൊന്നും മോചിതനാകില്ല എന്നത് സത്യം തന്നെയാണ്. അത് ശരിയാണോ തെറ്റാണൊ എന്ന് പറയാന്‍ ഞാന്‍ ആളല്ല.

ഡെയ് ദില്‍ബാ, സാന്‍ഡൊ ഇവിടെ കെടന്ന് അര്‍മ്മാദിക്കാതെ ബാച്ചി ക്ലബിന്റെ തിണ്ണയില്‍ പോയി അത്തള പിത്തളെ കളിക്കെഡെയ്

മിടുക്കന്‍ said...

എയിഡ്സ് എന്ന് കമന്റ് ബൊക്സിലെഴുതാം, ബട്ട് ഡിസ്പ്ലേ ചെയുമ്പൊള്‍ വേറേന്തൊക്കെയൊ കാട്ടുന്നു...
ഇതൊരു രോഗമാണോ..?

മിടുക്കന്‍ said...

“എയ്ഡ്സ് “ എന്ന ഡിസ്പ്ലെ...
എയിഡ്‌സ്‌ എന്നൊന്ന് മിനക്കെട്ടാല്‍ കിട്ടും
..
ഈ എയിഡ്‌സിന്റെ ഓരൊരൊ കാര്യങ്ങളേ..

Sapna Anu B.George said...

പ്രിയപ്പെട്ട ജിതേഷ്, “രതി” “എയിഡ്സ്” ഇതു രണ്ടും രണ്ടു വ്യത്യസ്ഥ സ്വഭാവമുള്ള അവസ്ഥന്തരങ്ങളല്ലെ! സ്വഭാവത്തിലും, ഭാവത്തിലും,രീതിയിലും.തികച്ചും വ്യത്യസ്ഥം.എയിഡ്സിനെ പേടിച്ച് ആരും “രതി“യെ മറക്കുന്നില്ലല്ലോ? പിന്നെ എയിഡ്സ് എന്ന മാരക രോഗത്തെ, അതിന്റെ ഭീകരതകളെയും കുറിച്ച് ഇത്ര ലാഖവത്തോടെ ചിത്രീകരിക്കാമോ? കഞ്ചാവിന്റെ ലഹരിയും എയിഡ്സിനെ വിളിച്ചുവരുത്തും? ഒരു ആശുപത്രി സൂചിയില്‍ നിന്നും എയിഡ്സ് പിടിപെടാം. എന്നാല്‍ മന‍സ്സറിയാതെ വന്ന ഈ രോഗത്തെ,സധൈര്യം നേരിടുന്നവരും ഉണ്ട്, അവര്‍ “രതി“ ഒട്ടും തന്നെ ഭയക്കുന്നില്ല?? അല്ലെ? ഇതു ര‍ണ്ടും രാവും പകലും പോലെ വ്യത്യസ്ഥമാണ്.