ചിന്തകള്‍...... എന്നെ അലട്ടുന്ന ചിന്തകള്‍...... എന്നെ നയിക്കുന്ന ചിന്തകള്‍.........ഈ ചിന്താശകലങ്ങളുടെ കൊക്കൂണില്‍ ഞാന്‍ തപം ചെയ്യുകയാണ്‍.... വര്‍ണ്ണച്ചിറകുള്ള ശലഭജന്മത്തിനായി......

Wednesday, August 8, 2007

സൈബര്‍ സ്പെയ്സിനെ കുറ്റവാളികളുടെ പറുദീസയാക്കേണമോ....?????





ഓര്‍ക്കുട്ടും ബ്ലോഗുകളുമൊക്കെ ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണമെന്നും നല്ലസൗഹൃദങ്ങള്‍ വേണമെന്നും ആഗ്രഹിക്കുന്നവര്‍ക്ക് വിശാലമായ ഭൂമികയാണ്‍ നല്‍കുന്നത്. പക്ഷേ ഇ൯ടര്‍നെറ്റി൯ടെ അനന്തസാദ്ധ്യതകളെ ദുരുപയോഗം ചെയ്യുന്ന ഒരുസംഘം ആളുകള്‍ ബ്ലോഗുകളിലും ഓര്‍ക്കുട്ടിലും ഉണ്ട് എന്ന വസ്തുത കാണാതിരുന്നുകൂടാ...
ഒരുപാട് നല്ല സൗഹൃദങ്ങളും അതുവഴി പുതിയ ആശയങ്ങളും ചിന്തകളും തേടിയാണ്‍ ഞാന്‍ ഇവിടെയെത്തിയത്.ഒത്തിരി പ്രതിഭാധനരെ കണ്ടുമുട്ടാനായി എന്നത് ഏറെ സന്തോഷിപ്പിക്കുന്നു. പക്ഷേ മനസ്സിനെ അങ്ങേയറ്റം മുറിപ്പെടുത്തുന്ന ചില അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഓര്‍ക്കുട്ടിലെ എന്ടെ ചിത്രത്തിന്‍ടെ തല വെട്ടിമാറ്റി ജിതേഷ് എന്നപേരിനൊപ്പം കേട്ടാലറയ്ക്കുന്ന തെറിവാക്കുകളും എഴുതിച്ചേര്‍ത്ത് ഒരാള്‍ ഒരു ബ്ലോഗ് സൃഷ്ടിക്കുന്നിടം വരെയെത്തി നില്‍ക്കുന്നു വ്യക്തിഹത്യാപരമ്പരയിലെ എപ്പിസോഡുകള്‍....
ഇന്‍ടര്‍നെറ്റ്തെറിയഭിഷേകം അതി൯ടെ എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്‍ ഞാന്‍ നിയമനടപടിക്കു തുനിഞ്ഞത്.
ഇത് സംബന്ധിച്ചഎന്‍ടെ പരാതി എന്നോടൊപ്പം പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകസുഹൃത്തിന്‍ടെ സഹോദരന്‍ കൂടിയായ പത്തനംതിട്ട എസ്.പിക്ക് നല്‍കി. അദ്ദേഹമാണ്‍ പരാതി തിരുവനന്തപുരം പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലുള്ള ഹൈടെക് സെല്ലിന്‍ ഫോര്‍വേഡ് ചെയ്തത്. ഡി. വൈ. എസ്. പി ശ്രീ വിജയന്‍ ടെയും സി. ഐ. ശ്രീ ബിജുമോന്‍ ടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്‍ ഇപ്പോള്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത്.തുടര്‍നടപടികളുടെ ഭാഗമായി ഞാന്‍ ഹൈടെക് സെല്ലില്‍ നേരിട്ടു ഹാജരായി പരാതിയുടെ വിശദാംശങ്ങള്‍ അവരെ ധരിപ്പിക്കുകയും ചെയ്തു.
സൈബര്‍ക്രൈമുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് നിയമസഹായം നല്‍കുന്നതിനു വേണ്ടി"Fighters agaist Cyber Crimes" എന്ന സംഘടനയ്ക്ക് ഞാന്‍ രൂപം കൊടുത്തിട്ടുമുണ്ട്. ഓര്‍ക്കുട്ടില്‍ അതിന്‍ടെ ഇ-കമ്യൂണിറ്റി കാണുക.....

ഇന്‍ടര്‍നെറ്റ് വഴി ആര്‍ക്കും ആരെയും എപ്പോള്‍ വേണമെങ്കിലും ഏതുവിധത്തിലും അപകീര്‍ത്തിപ്പെടുത്താം
എന്ന നിലയിലേക്കാണ്‍ ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. ഈ ദു:സ്ഥിതി തടയപ്പെടേണ്ടതു തന്നെയാണ്‍.
ഇന്‍ടര്‍നെറ്റിലെ ബ്ലോഗിങ്ങിനും ഓര്‍കുട്ടിങിനും ഒരു അലിഖിത കോഡ് ഒഫ് കണ്ടക്ട് വേണ്ടേ...???
ഇതു സംബന്ധിച്ച് ഈയുള്ളവന്‍ടെ ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍.....

1.വ്യക്തിഹത്യ മാത്രം ലാക്കാക്കിയുള്ള പോസ്ടുകളും കമന്‍ടുകളെയും നിരുത്സാഹപ്പെടുത്തണം....

2.ഐഡന്‍ടിറ്റി പൂര്‍ണ്ണമായും മറച്ചുവെച്ചുകൊണടുള്ള ബ്ലോഗിങും പോസ്ടിങും കഴിവതും ഒഴിവാക്കണം..

3.സിനിമതാരങ്ങളുടെയും രാഷ്ടീയനേതാക്കളുടെയും മറ്റും ചിത്രങ്ങള്‍ സ്വന്തം ഫോട്ടോയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ദുശ്ശീലങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണ്‍.
സ്വന്തം ഐഡ൯ടിറ്റി മറച്ചുപിടിച്ചുകൊണ്ട് ബ്ലോഗുണ്ടാക്കുകയും ഓര്‍ക്കുട്ടിങ്ങ് നടത്തുകയും ചെയ്യുന്ന ചിലരുടെയെങ്കിലും ഉദ്ദേശശുദ്ധി സംശയിക്കപ്പെടാവുന്നതാണ്‍.
പട്ടാപ്പകല്‍ ടൗണിലൂടെ മുഖം മൂടി ധരിച്ചുകൊണ്ടുപോകുന്നവരെക്കാണുമ്പോള്‍ തോന്നുന്ന ചിലസംശയങ്ങള്‍ക്ക്
ആര്‍ക്ക് ആരെ കുറ്റപ്പെടുത്താനാവും....?

30 comments:

:: niKk | നിക്ക് :: said...

നല്ല പോസ്റ്റ്... പങ്കുവച്ചതിന് നന്ദി.

കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെട്ടേ തീരൂ.. അനീതിക്കെതിരെ ഏതു പോരാട്ടത്തിനും കൂടെയുണ്ട്. :)

Ajith Polakulath said...

തീര്‍ച്ചയായും നല്ല നടപടി...

അഭിനന്ദനങ്ങള്‍ !

തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടേ...

അനിലൻ said...

നന്നായി ജിതേഷ്

സാല്‍ജോҐsaljo said...

GOOD POST...

CONGRATS..

നന്ദന്‍ said...

നല്ല പോസ്റ്റ് ജിതേഷ്.. ആദ്യം ബ്ലോഗ് കണ്ടപ്പോള്‍ ഒന്നു പകച്ചെങ്കിലും.. :) അപ്പിയറന്‍സില്‍ അല്ലല്ലോ കാര്യം.. :)

A Cunning Linguist said...

1.വ്യക്തിഹത്യ മാത്രം ലാക്കാക്കിയുള്ള പോസ്ടുകളും കമന്‍ടുകളെയും നിരുത്സാഹപ്പെടുത്തണം....

സമ്മതിക്കുന്നു... ബാക്കി രണ്ടും ഒട്ടും സമ്മതിക്കുന്നില്ല...ഓര്‍ക്കുട്ടിന്റെ ToS-ല്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളിലൊന്ന്, സിലിമക്കാരുടെയോ മറ്റ് പ്രശസ്തരുടെയോ (പിന്നെ വേറെ ആരുടെയൊക്കെയോ കൂടി) പടം പ്രൊഫൈലില്‍ ഇടുന്നവന് പണി പശുവിന്‍ പാലില്‍ കൊടുക്കുമെന്നാണ്...

ഓര്‍ക്കുട് വിട്,.... അവിടെ anonymous ആകുന്നവന് പണി കൊടുക്കണം....

പക്ഷെ അജ്ഞാതനായി ബ്ലോഗ്ഗ് ചെയ്യുന്നത് ഓരോരുത്തരുടെയൂം താല്‍പര്യമല്ലേ....അതിലിപ്പോ എന്താ പ്രശ്നം.. ഇനി തെറിയോ അല്ലെങ്കില്‍ മറ്റ് 'inappropriate' കാര്യങ്ങളോ ഉണ്ടെങ്കില്‍ 'flag' ചെയ്യുക (മലയാളം ബ്ലോഗ്ഗുകളില്‍ അത് എത്ര മാത്രം succesful ആകും എന്നെനിക്കറിയില്ല)..... അജ്ഞാതനായി ബ്ലോഗ്ഗ് ചെയ്യുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല.....

Adv.P.Vinodji said...

നന്നായിരിക്കുന്നു വക്കീല്‍ സാറെ..

Information Technology Act ന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കഠിനമായ ശിക്ഷകളുള്ള ഗുരുതരമായ കുറ്റക്രുത്യങ്ങളാണ് ഈ സാമൂഹ്യവിരുദ്ധര്‍ ചെയ്യുന്നത്...

കുറ്റക്രുത്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് ശക്തമായ സംവിധാനങ്ങളുമുണ്ട്...

ഇതൊന്നുമറിയാത്ത യാതൊരു സാമൂഹ്യപ്രതിബദ്ധതയുമില്ലാത്ത ഞരമ്പുരോഗികളെ കണ്ടുപിടിച്ച് നിയമത്തിന്റെ പരമാവധി ശിക്ഷ നല്‍കേണ്ടതാണ്.

അറിയാനും, സംവദിക്കാനുമുള്ള ഒരു പൌരന്റെ സ്വാതന്ത്ര്യത്തിനും നിയമ സംരക്ഷണമുണ്ട് എന്നുള്ളതും ഓര്‍ക്കേണ്ടതുണ്ട്....

http://www.theverdictindia.com said...

We all support Advocate Jithesh's fight against cyber crime. Keep it Up Jithesh. We are with you.

Cibu C J (സിബു) said...

ഇതേ പറ്റി ഗൂഗിളില്‍ പരാതിപ്പെട്ടിരുന്നോ? ചെയ്തിരുന്നെങ്കില്‍ എന്തായിരുന്നു മറുപടി?

Mr. K# said...

അഭിനന്ദനങ്ങള്‍ ജിതേഷ്.

വ്യക്തിഹത്യകളും സമൂഹഹത്യകളും മാത്രം ലക്ഷ്യ്മാക്കിയുള്ള ബ്ലോഗുകള്‍ക്കെതിരേ ഒന്നിക്കേണ്ട സമയം ആയിരിക്കുന്നു. ഇവക്കെതിരേ എങ്ങനെ പ്രതികരിക്കണം എന്നും ആലോചിക്കേണ്ടിയിരിക്കുന്നു.

Santhosh said...

വളരെ നല്ല ഉദ്യമം ജിതേഷ്. താങ്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ രണ്ടാമത്തതിനോട് യോജിക്കാനാവുന്നില്ല.

sanju said...

ജിതെഷ്,sad to know about the pain you are going through..ഇങ്ങനെ മറഞ്ഞിരുന്നു വ്യക്തിഹത്യ നടത്തുന്നവരെ പുറത്തു കൊണ്ടു വരിക തന്നെ ചെയ്യണം...പക്ഷെ ഇന്ത്യയില്‍ ഐ റ്റി നിയമങ്ങള്‍ അത്ര കര്‍ക്കശമല്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.. (എറ്റിയും സൈബരുമൊക്കെ പോട്ടെ, ഇവിടെ സാധാരണ മനുഷ്യര്‍ക്ക് നീതി വല്ലതും ലഭിക്കുന്നുണ്ടൊ).അത് പോലെയീ സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങളും പരിശീനലങ്ങളും കുറവാണെന്നാണ്‍ എനിക്ക് തോന്നുന്നത്...

G.MANU said...

Shocked to see the clippings..but glad to read ur suggestions..

a nice post..

chithrakaran ചിത്രകാരന്‍ said...

പ്രിയ ജിതേഷ്‌,
വളരെ നന്നായിരിക്കുന്നു താങ്കളുടെ പ്രതികരണവും പൊസ്റ്റും. പക്ഷേ നിയമ നിബന്ധനകളില്‍ അപാകമുണ്ട്‌. പലരും സ്വന്തം ഫോട്ടോയും വിശദാംശങ്ങളും നെറ്റിലിടാത്തത്‌ താങ്കള്‍ കുറ്റപ്പെടുത്തുന്ന സാമൂഹ്യ വിരുദ്ധരുടെ കയ്യിലെ കളിപ്പാട്ടമാകരുതെന്ന മുങ്കരുതല്‍ കാരണമാണ്‌. ഫോട്ടോയും, വിലാസവും നല്‍കിയ താങ്കള്‍ക്കുണ്ടായ അനുഭവം അറിയാമല്ലോ. നെറ്റ്‌ അത്രക്ക്‌ സുരക്ഷിതമാകുംബോഴേ ... അത്തരം നിബന്ധനകള്‍ക്കു പ്രസക്തിയുള്ളു.

കുറ്റവാളികളെ ശിക്ഷിക്കാന്‍ തീര്‍ച്ചയായും മാര്‍ഗങ്ങളുണ്ടാകും.

WELCOME TO WORLD OF VINAY said...

Hi Jithesh Etta,Thangal cheythathu valare nalla karyam thanne...

Ingane ulla kuttavalikal karanam aanu DUBAI polulla rajyangalil ORKUT nirodichathu!My full support is with u...

ALL THE BEST BROTHER!!!

krish | കൃഷ് said...

നല്ല പോസ്റ്റ്. ഒരാളുടെ പ്രൊഫൈല്‍ ഉപയോഗിച്ച് മറ്റൊരാള്‍ ബ്ലൊഗ് ചെയ്യുന്നതും മറ്റും ഒട്ടും ശരിയല്ല.

Unknown said...

ജിതേഷിന്റെ ശ്രമങ്ങള്‍ ശ്ലാഘനീയമാണ് . മനുഷ്യന് ഗുണകരമായ എന്ത് കണ്ടുപിടിക്കപ്പെടുമ്പോഴും അത് ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗപ്പെടുത്തുന്നു. കമ്പ്യൂട്ടറും , ഇന്റര്‍‌നെറ്റും മനുഷ്യന്റെ ജീവിതനിലവാരത്തില്‍ അഭൂതപൂര്‍വ്വമായ മുന്നേറ്റമാണുണ്ടാക്കിയിട്ടുള്ളത്. ഇനി ഇന്റര്‍ നെറ്റ് ഇല്ലാതെ ഒരു നിമിഷം പോലും മനുഷ്യന് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന സ്ഥിതി വിശേഷം സംജാതമായിരിക്കുന്നു. സ്വാഭാവികമായും ഈയൊരവസ്ഥ സൈബര്‍ കുറ്റവാളികള്‍ പെരുകുന്ന ഒരവസ്ഥയും ഉണ്ടാക്കും. അത് കൊണ്ട് ഇതിനെ പ്രതിരോധിക്കാന്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കുക തന്നെ വേണം . അതോടൊപ്പം എത്രയും പെട്ടെന്ന് ഈ കുറ്റവാളികളെ പിടിക്കാനുള്ള സംവിധാനം ഒരുക്കുകയും ബന്ധപ്പെട്ടവര്‍ക്ക് ഇതില്‍ ആവശ്യമായ പരിശീലനവും നല്‍കണം . ഇതോടൊപ്പം സാമൂഹ്യമായ ബോധവല്‍ക്കരണവും നടത്തേണ്ടതുണ്ട്. നിയമം നടപ്പിലാക്കേണ്ടത് നിയമപാലകരുടെ മാത്രം ഉത്തരവാദിത്വമാണെന്നാണ് ഇന്ന് സാമാന്യ ജനങ്ങള്‍ ധരിച്ചു വെച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു പരിഷ്കൃത സമൂഹത്തില്‍ ഒരോ പൌരനും ഒരു നിയമപാലകനാവേണ്ടതാണ്. മാറിവരുന്ന സാമൂഹ്യ പരിതസ്ഥിതിയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ മനുഷ്യസമൂഹത്തിന് ഏല്‍പ്പിക്കാവുന്ന ആഘാതങ്ങള്‍ കനത്തതായിരിക്കും. ഇപ്പോഴെ അത് തടയാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ജിതേഷ് മുന്‍‌കൈ എടുത്തു കാണുന്നതില്‍ സന്തോഷമുണ്ട്. ഈയൊരു കാര്യത്തിലെങ്കിലും കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രതികരിക്കും എന്ന് പ്രത്യാശിക്കാം . ഇതൊരു തുടക്കമാവട്ടെ ജിതേഷ് ..
ഓ. ടോ. ബ്ലോഗിന്റെ അപ്പീയറന്‍സ് ചിലര്‍ക്കെങ്കിലും അത്ര രുചികരമല്ലാത്തതായി തോന്നിയേക്കാം. ഇക്കാര്യം ജിതേഷ് പരിഗണിക്കുമല്ലോ ?

ഡാലി said...

വളരെ നല്ല ശ്രമം ജിതേഷ്. എന്റെ ഓര്‍മ്മയില്‍ മലയാള ബ്ലോഗില്‍ നിന്നും പോയ ആദ്യ ഔദ്യോദിക പരാതിയാണിത്. അതുകൊണ്ട് തന്നെ ഇതിന്റെ റിസള്‍ട്ട് എന്തായാലും അതിനു മലയാള ബ്ലോഗിംഗ് ചരിത്രത്തില്‍ സ്ഥാനമുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ മലയാളം ബ്ലോഗിംഗില്‍ നടക്കുന്ന നടക്കാനിടയുള്ള ഐഡിന്റി തെഫ്റ്റ്/ അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയ്ക്ക് നിയമപരമായി എത്രമാത്രം പരിരക്ഷ കേരള സൈബര്‍കെല്ലില്‍ നിന്നും കിട്ടും എന്നതിനെ കുറിച്ച് ഒരു ചെറിയ അറിവ് നല്‍കാന്‍ ഇതുപകരിക്കും. മാത്രമല്ല, ഇന്റെര്‍നെറ്റ് ലോകത്ത് നടക്കുന്ന ക്രൈംസ് പിടിക്കാനൊന്നും വകുപ്പില്ലല്ലോ, അതുകൊണ്ട് പരാതിപ്പെട്ടെന്തുകാര്യം എന്ന് കരുതി മാറി നില്‍ക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നാണ് ഈ ശ്രമം. അഭിനന്ദനങ്ങള്‍.

പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കുറേയൊക്കെ ശരിയാണ്. കുറച്ച് വിവരങ്ങളെങ്കിലും നല്‍കുന്നത് നല്ലതാവാം. പക്ഷേ സൈബര്‍ കുറ്റങ്ങള്‍ വളരെ അധികം നടക്കപ്പെടുകയും തെളിവുകള്‍ കണ്ടെത്തുന്നതില്‍ ആളുകള്‍ പരാജയപ്പെടുകയും ചെയ്യുമ്പോള്‍ അധികം വിവരങ്ങള്‍ നെറ്റില്‍ നല്‍കുന്നതിനെ ഗവര്‍മെന്റ് പോലും പ്രത്സാഹിപ്പിക്കുന്നില്ല എന്നും ഓര്‍ക്കണം. അതുകൊണ്ട് തന്നെ അധികം പേരും പേരുവിവരങ്ങള്‍ നല്‍കാന്‍ മടിക്കുന്നു. മുഖം എത്ര മറച്ച് വച്ചാലും ശിക്ഷിക്കപ്പെടും എന്ന് ഉറപ്പായാല്‍ ഈ മുഖമൂടി ആക്രമണം വളരെയധികം കുറയും.

എന്തായാലും ഇതിന്റെ ഫലം എന്താണെന്ന് കൂടി ഒരു പോസ്റ്റ് ഇടണെ.

Inji Pennu said...

വളരെ നന്നായി ജിതേഷ് മാഷേ. മാതൃകാപരം ഈ നീക്കം! എല്ലാം ആശംസകളും! കുറ്റവാളികള്‍ ശിക്ഷിക്കപ്പെടട്ടെ.

അനില്‍ ഐക്കര said...

ജിതേഷ്ജി,
താങ്കളുടെ നേരെയുള്ള അതിക്രമായി മാത്രമേ ഇതിനെ കാണുവാന്‍ കഴിയൂ. ഇതിനെതിരെ ശക്തമായി പ്രതികരിക്കുമല്ലോ..എന്റെ ഒരു സുഹൃത്തായ പെണ്‍കുട്ടിക്കും ഇതേ പോലെ ഒരു ദുര്യോഗം വനു ഭവിച്ചു, എന്നാല്‍ ഞാനുള്‍പ്പെടെയുള്ളവര്‍ യോജിച്ച രീതിയില്‍ പ്രതികരിച്ചപ്പോള്‍ ശത്രു ഒതുങ്ങി..!

ഒരു അഭിഭാഷകനായ താങ്കളുടെ നേരെ ഉണ്ടായ ഈ തരത്തിലുള്ള അതിക്രമത്തെ ഞങ്ങള്‍ 'മന്ദാരം' കമ്മ്യൂണിറ്റി എതിര്‍ക്കുന്നു, അപലപിക്കുന്നു. ഞങ്ങളുടെ ലിങ്കില്‍ ഒരു ചര്‍ച്ച ഇതേപ്പറ്റി നടന്നിരുന്നു..അതില്‍ നിയമപ്രക്കാരം എങ്ങനെ നടപടി സ്വീകരിക്കാം എനു വിശദീകരിച്ചതു എല്ലാവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു..

http://www.orkut.com/CommMsgs.aspx?cmm=25671114&tid=2532988734883568720

അങ്ങയുടെ ഈ വഴിക്കുള്ള ഏതു ശ്രമങ്ങള്‍ക്കും ഞങ്ങള്‍ പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. തങ്കളുടെ പ്രതികരണം ശക്തമായിരുന്നു.ഇനിയും ശക്തമാകണം..

Unknown said...

Jitessh,
I appreciate your efforts in the fight against cyber crime. But I don't completely agree with your suggestions. I agree on the first point. But before considering the other points, I feel we should identify the objectives behind orkut and blogs. Orkut is basically for social networking while blogs are more for creatively expressing self. For Orkut, identity is critical but for blogs they are not. So we cannot insist that in blogs, we should avoid anonymous bloggers.


The basic issue with these type of cyber crimes is ignorance and lack of severe punishment. We need to educate people about using internet and how to behave there.

ലേഖാവിജയ് said...

സര്‍,
എന്റെയും കൂടി പിന്തുണ.വല്ലാത്തൊരു ആശ്വാസം വായിച്ചു കഴിഞ്ഞപ്പോള്‍.നന്ദി.

അനാഗതശ്മശ്രു said...

we support u ,Jithesh

Manjithkaini said...

നന്നായി ജിതേഷ്. ചെയ്തവന്‍ രണ്ടു ഗോതമ്പുണ്ടെയെങ്കിലും തിന്നേണ്ടത് അത്യാവശ്യം. നടത്തിയതു വ്യക്തമായ തേജോവധവും തെറിവിളിയുമൊക്കെയായതുകൊണ്ട് പരാതിപ്പെടാം. എന്നാല്‍ ഇതിനൊന്നും ഇടതാരാതെ ദുരുദ്ദേശത്തോടെ പലപേരുകളില്‍ ബ്ലോഗുതുടങ്ങുന്ന അതിബുദ്ധിജീവികളുമുണ്ടെന്നതു പറയാതെവയ്യ. എനിക്കുണ്ടായ അനുഭവം അത്തരത്തിലുള്ളതാണ്. ബ്ലോഗിലെ കുറേപ്പേരെ ഒന്നുപരിഹസിക്കണം എന്ന് ഏതോ ഇരുണ്ട ഭൂഖണ്ഡങ്ങളിലൊന്നിലിരിക്കുന്ന ഒരു ബുദ്ധിജീവിക്കു തോന്നുന്നു. പരിഹാസവും വ്യക്തിഹത്യയുമൊക്കെയല്ലേ സ്വന്തം പേരിലായാല്‍ ശരിയാകില്ല. എന്നാല്‍ പിന്നെ ആര്‍ക്കിട്ടെങ്കിലും ഒരു പാരപണിത് ബ്ലോഗ് തുടങ്ങിക്കളയാം. വളരെ ബുദ്ധിപൂര്‍വ്വം ബ്ലോഗ് അഡ്രഡ് ഹാനാ എലിസബത്ത് ജോസഫ് എന്നാക്കുന്നു( എന്റെ മകളുടെ പേര്). ബ്ലോഗുകണ്ടപ്പോഴേ ശ്രദ്ധിച്ചിരുന്നു. എന്നാലും എന്നെ അറിയുന്നവരാരും ഞാനിങ്ങനെ എഴുതുമെന്നു വിശ്വസിക്കില്ല എന്നു സമാധാനിച്ചു. മാസത്തില്‍ മൂന്നാലു തവണ ഫോണ്‍ ചെയ്യുന്ന സുഹൃത്തുതന്നെ അതെഴുതുന്നതു ഞാനല്ലേ എന്നു ചോദിച്ചപ്പോള്‍ ആ വിശ്വാസമൊക്കെ പമ്പകടന്നു. നമ്മള്‍ പരാജയപ്പെടുന്നു. ബുദ്ധിജീവികള്‍ ജയിക്കുന്നു.

ബുദ്ധിജീവി എന്ന ബ്ലോഗറുടെ അമ്മയുടെയോ ഭാര്യയുടെയോ അമ്മായിമ്മയുടെയോ മകളുടെയോ പേര് ഹന്ന എലിസബത്ത് ജോസഫ് എന്നാണെങ്കില്‍ എന്റെ കമന്റിനു പ്രസക്തിയില്ലെന്നും സൂചിപ്പിച്ചുകൊള്ളട്ടെ.

ഏതായാലും ജിതേഷിന്റെ കേസ് ഇക്കാര്യങ്ങളില്‍ ഒരു മാര്‍ഗ്ഗരേഖ പിറക്കാന്‍ സാഹചര്യമൊരുക്കട്ടെ.

രാജ് said...

ജിതേഷിനുണ്ടായ ദുരനുഭവങ്ങളില്‍ വ്യസനിക്കുന്നു. നിയമം വ്യക്തമായി കൈകാര്യം ചെയ്യാനറിയാവുന്ന ഒരു പ്രൊഫഷണല്‍ എന്ന നിലയ്ക്കു ഇത്തരം പ്രശ്നങ്ങളെ ഭാവിയില്‍ ചെറുക്കുവാനും, തെറ്റ് ചെയ്തവരെ ശിക്ഷിക്കുവാനുമുള്ള ജിതേഷിന്റെ ഈ ശ്രമം ധീരവും മാതൃകാപരവുമാണ്.

Inji Pennu said...

ഇത് ഓഫാണ്.
ആ ബുദ്ധിജീവി ബ്ലോഗ് കണ്ടപ്പോഴേ ഞാന്‍ സംശയിച്ചിരുന്നു അത് മന്‍ജിത്ത് - കുട്ട്യേടത്തി ബ്ലോഗേര്‍സിനെ കരിവാരിത്തേക്കാന്‍ ആരോ മന:പൂര്‍വ്വം ചെയ്തതാണെന്ന്. അവിടെ ഞാനത് കമന്റിട്ട് പരോക്ഷമായി ചോദിക്കുകയും ചെയ്തിരുന്നു. എന്തായാലും ആ പോസ്റ്റുകള്‍ ഒക്കെ വായിച്ചിട്ട് അതു നിങ്ങളാണെന്ന് ഒരാളും വിശ്വസിക്കില്ല. അത്രക്കും മണ്ടന്മാരില്ല ബ്ലോഗില്‍.

(ദൈവമേ, ഇനി മണ്ടന്മാരെ അധിക്ഷേപിച്ച് എന്ന് ഇവിടെ കമന്റ് വീഴൊ ഭഗവാനേ!)

ദേവന്‍ said...

കേസിന്റെ പുരോഗതി അറിയാന്‍ ഏറെ താല്പ്പര്യമുണ്ട് ജിതേഷ്.
ഇന്റര്‍നെറ്റ് ഹൂളിഗന്മാര്‍ക്കും ആള്‍മാറാട്ടക്കാര്‍ക്കും മറ്റു കുറ്റവാളികള്‍ക്കും ഒരു താക്കീതാകുന്ന മാതൃകാ ശിക്ഷ ഒരെണ്ണം (എക്സമ്പ്ലറി പണിഷ്മെന്റ്) ഇതില്‍ നിന്നും ഉണ്ടായാല്‍ അതില്‍ പരം ഒരു സമാധാനമില്ല.

Sathees Makkoth | Asha Revamma said...

നല്ല ഉദ്യമം ജിതേഷ്. അഭിവാദനങ്ങള്‍!

ഖാന്‍പോത്തന്‍കോട്‌ said...

keep it up...!

Mubarak Merchant said...

അഭിവാദ്യങ്ങള്‍.
ഞാനുമുണ്ട് ഈ ഉദ്യമത്തിനെ പിന്തുണയ്ക്കാന്‍.