ചിന്തകള്‍...... എന്നെ അലട്ടുന്ന ചിന്തകള്‍...... എന്നെ നയിക്കുന്ന ചിന്തകള്‍.........ഈ ചിന്താശകലങ്ങളുടെ കൊക്കൂണില്‍ ഞാന്‍ തപം ചെയ്യുകയാണ്‍.... വര്‍ണ്ണച്ചിറകുള്ള ശലഭജന്മത്തിനായി......

Thursday, July 5, 2007

ഇട്ടിമാളു..എന്‍ടെ കവിത കട്ടമാളൂ..!!!!!


" മഴ" എന്ന ഈ കവിത (2ooo April 16-22 issue)
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ പ്രസിദ്ധീകരിച്താണ്‍.
ശേഷം "നക്ഷത്രങ്ങളെ പ്രണയിച്ച ഒരാള്‍"(book published in 2000) എന്ന എന്‍ടെ കവിതാസമാഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ കവിത തന്നെ ഉത്തരേന്ഡ്യയില്‍ നിന്നുള്ള യുഗസ്പ്ന്ദന്‍ എന്ന പ്രസിദ്ധീകരണം മലയാളത്തില്‍ നിന്നും നൂറ് കവിതകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയ കൂട്ടതതില്‍ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
 കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കവിതയെ മറന്ന് കാര്‍ട്ടൂണ്‍ മാസികയുമായി മുഴുകിയിരുന്ന ഞാന്‍ ഈയിടെയാണ്‍ വീണ്ടും കവിതാരംഗത്തേക്ക് രണ്ടാം വരവിനൊരുങ്ങിയത്॥ആയതിനാലാണ്‍ പുഴയുടെ എഡിറ്ററും എന്‍ടെ പ്രിയസ്നേഹിതനുമായ "പുഴ"യുടെ സുവിരാജ് ആവശ്യപ്പെട്ടതുപ്രകാരം പ്രിന്‍ട് മീഡിയയില്‍ വന്ന ഈ കവിത ആദ്യമായി സൈബര്‍ലോകത്ത് പ്രസിദ്ധീകരണത്തിനു നല്‍കിയത്।( മഴമാസമായതിനാല്‍ ഞാന്‍ എന്‍ടെ "മഴ" തന്നെ പുഴയ്ക്ക് കൊടുത്തത്। )അപ്പോഴാണ്‍ ഒരു ഇട്ടിമാളു എവിടെ നിന്നോ പൊട്ടിവന്ന് എന്‍ടെ മഴ ഇഷ്ടന്‍ടേതണെ
ന്നും പുള്ളിക്കാരന്‍ ഈയിടെ ബ്ലോഗില്‍ എഴുതിയതണെന്നും അവകാശപ്പെടുന്നത്. അരി തിന്നതും പോരാ ആശാരിച്ചിയെ കടിച്ചതും പോരാ പിന്നെയും നായിക്കാ മുറുമുറുപ്പ് എന്നു പറഞ്ഞുകേട്ടിട്ടേയുള്ളൂ...
ഞാന്‍ അപ്പോഴാണ്‍ ഇട്ടിമാളൂണ്ടെ ബ്ലോഗ് കാണുന്നത്.ഞാന്‍ ഞെട്ടിപ്പോയി....!!!!!
എന്‍ടെ പ്രിയകവിതയാണ് ഇട്ടിമാളൂ അടിച്ചുമാറ്റി വികലമാക്കി അതിയാന്‍ടെ ബ്ലോഗില്‍ ഏതാനം മാസം മുമ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എങ്ങനുണ്‍ട് കാര്യങ്ങള്‍...?
പുഴയില്‍ എന്‍ടെ കവിത പുനഃപ്രസിദ്ധീകരിച്ചത് ഇതാ.....
http://www.puzha.com/puzha/magazine/html/poem1_july2_07.html
ഇതാണ്‍ ഇട്ടിമാളൂണ്ടെ ബ്ളോഗ്....
http://ittimalu.blogspot.com/2006/11/blog-post_23.html

പ്രിയപ്പെട്ട വായനക്കാര്‍ ദയവായി ഇതിനെതിരെ പ്രതികരിക്കണം.
ഇട്ടിമാളൂനോട് (കട്ടമാളൂനോട്)...അത്രയ്ക്ക് സങ്കടമുണ്ട് എനിക്ക്.......!!!!


എന്‍ടെ മഴ ഇങ്ങനെ......
(A Poem published in Mathrubhumi Weekly 2000 april 16-22)

മണ്ണ് വിണ്ണിനിണയാകുന്നത്
മഴ പെയ്യുമ്പോഴത്രെ..!
മേഘനീലിമയില്‍ നീളെ
സ്വര്‍ണ്ണലിപികളില്‍
ആകാശം പ്രണയമൊഴികളെഴുതുന്നു.
ശേഷം
നിലാവിന്ടെ നടവഴികളിലൂടെ
ഊര്‍ന്നിറങ്ങിയ ആകാശത്തിന്ടെ ചുംബനം
ഭൂമിയുടെ കവിളുകളിലേക്ക്,
മെല്ലെ ..മെല്ലെ ...
അനന്തരം
നെറുകയില്‍ നിന്ന് നെഞ്ജിലേക്ക്...
തെരുതെരെ ചുംബിച്ച് മഴ പടരുകയാണ്‍
നനഞ്ഞവെയിലിന്റെ തിരിതാഴ്ത്തിവെച്ച്
പ്രകൃതിയുടെ പ്രണയവും ലയനവും.
പച്ചപ്പുകള്‍ നീര്‍ത്തി രോമാഞ്ജിതയാകുന്ന ഭൂമി.
ഇലത്തുമ്പുകളില്‍ നിന്ന് ഹൃദയരാഗം.
കരിയിലകളില്‍ കരിവളകിലുക്കം.
പ്രണയം മൂര്‍ച്ഛിച്ച് പേമാരിയാകുമ്പോള്‍
ആകാശത്തിന്‍ ആയിരം വിരലുകള്‍.
ഇപ്പോള്‍ മഴയ്ക്ക് ഭൂമിയും ഭൂമിക്ക് മഴയും മാത്രം!
ഓരോ മഴത്തുള്ളിയും ജീവരേണുക്കളായ്
ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക്....
ഇനിയുമെത്ര പുതിയപിറവികള്‍..?
ഓര്‍ക്കുക...
നമ്മളും പണ്ടോരോ മഴത്തുള്ളിയായ്....!
----------------------------------------------------------
--------------------------------------------------------
ഇട്ടിമാളു ചോരണം നടത്തിയത് ഇങ്ങനെ........


വിണ്ണ്‌ മണ്ണിലെത്തി
മണ്ണിനു ഇണയായ് തുണയായ്
....................................................
ആദ്യ ചുംബനം നെറുകയില്‍
അനന്തരം നെറ്റിത്തടത്തില്‍
പളുങ്കുപോല്‍ മഴത്തുള്ളി കാത്തുവെച്ച
മൂക്കിന്‍ തുമ്പില്‍
കവിളില്‍ കഴുത്തില്‍…..
താഴ്‌ന്നിറങ്ങുന്ന മഴത്തുള്ളികള്‍ തേടിയത്
ഭൂമിയുടെ അഗാധതകള്‍
അനന്തരം
ആയിരം ചെണ്ടകളാല്‍ പഞ്ചാരിമേളം
ആറാംകാലം കൊട്ടിയിറങ്ങുമ്പോള്‍
……………………………….
ഞാനറിയുന്നു
ഒരുനാള്‍ ഒരുനാള്‍
ഞാനുമൊരു മഴത്തുള്ളിയില്‍
നിന്നാണ്‌ ഉറവയെടുത്തതെന്ന്‌…
പക്ഷെ, ഉയിരുണരാത്ത
എന്റെ മഴതുള്ളികള്‍………
-------------------------------------------
---------------------------------------
ഇട്ടിമാളൂ എന്നാലും കഷ്ട്മായി മാളൂ.........

50 comments:

snehagayakan said...

swanthamaayi sarga vasana illathavan ezhuthaan pokaruthu...
avanu athinu kazhiyillalloo...
athu kondaanoo ee moshanam...
ee sarga vasana ennathu, swayathamaanu, janmasidhhamaanu...
athu choranam nadathaan kazhiyumoo...
vevalathi vendaa snehithaa...
aa choranam nadathiyavan athu kondu enthu nedaan...
manassu saanthamaakkuu...
thankalude sarga vasana asthamikkunathallalloo...
sasneham

ഗുപ്തന്‍ said...

can you plase tell us where did Ittimalu accuse you of copying from her poem?

I saw you claim so in her blog.

കുറുമാന്‍ said...

അയ്യോ ഇതെന്താ? മോഷണം ഒരു പതിവായിരിക്കുകയാണല്ലോ ബ്ലോഗില്‍!!

ഇട്ടിമാളൂ വന്ന് പ്രതികരിക്കൂ, വേഗം, അല്ലെങ്കില്‍ പിന്നെ സാത്താന് കല്ലെറിയുന്നത് പോലെ ആളുകള്‍ പോകുന്ന വഴിക്ക് ചുമ്മാ എറിയും. ഇനി മോഷണമാണെങ്കില്‍ കുറ്റസമ്മതവും, കുമ്പസാരവും നടത്താം.

ശിപി മഹാരാജാവിന്റെ കഥ ഓര്‍മ്മ വന്നു (ആരാ ശിപി?)

എസ്. ജിതേഷ്ജി/S. Jitheshji said...

ഒറ്റവാക്കില്‍ മറുപടി...
അരസികേഷു കവിത്വ നിവേദനം
ശിരസ്സില്‍ മാലിഖ...മാലിഖ...മാലിഖ


കവിത വായിച്ചാല്‍ മനസ്സിലാകുന്നവരോടു പോരേ
കവിതയെക്കുറിച്ചുള്ള സംവാദം....?

അഞ്ചല്‍ക്കാരന്‍ said...

പ്രിയജിതേഷ്,
രണ്ടു കവിതയും പ്രിന്റെടുത്ത് വായിച്ചു. എന്റെ ആസ്വാദനത്തിന്റെ നിലവാരമില്ലായ്മയായിരിക്കാം, എനിക്ക് ഇട്ടിമാളുവിന്റെ കവിത ചോരണമായി തോന്നുന്നില്ല. ആശയത്തില്‍ സമാനതകള്‍ ഉണ്ട്. അതു പക്ഷേ ഇതിവൃത്തം മഴയായതു കൊണ്ട് രണ്ടു പേരും ഒരു പോലെ ചിന്തിച്ചതായി കൂടെ. അതുമല്ലങ്കില്‍ ഇട്ടിമാളു എന്നെങ്കിലും താങ്കളുടെ കവിത വായിച്ചിട്ടുണ്ടാകാം എന്നു തന്നെ വക്കുക. ആ വായനയില്‍ മനസ്സില്‍ തടഞ്ഞ ചില വരികളോ ആശയം തന്നെയോ മറ്റൊരു കവിതക്ക് വിഷയീഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെ ഹൃദയ വിശാലതയോടെ കണ്ട് ഒരിത്തിരി സന്തോഷിക്കയല്ലേ നല്ലത്.

http://www.theverdictindia.com said...

who copied whom?
that is the question arise here.
sargavasanakku, saamyatha undakunnathu kuzhappamalla.
ore aashayam, randu perude manassil udichathil enthanu thettu?
Jithesh, keep it up...
Kashandikkum, asooyakkum marunnilla...

viky said...

മഹാന്മാര്‍ ഒരുപോലെ ചിന്തിക്കുന്നു.

If you look deeply into the formation of words i do not think this can be clubbed with plagarism.As somebody said people have been writing on rain from time immemmorial.
പിന്നെ മഴ പ്രക്രുതിയുദെ രേതസ്സായി ചിത്രികരിച്ചതിലും originality ഒന്നും അവകാശപ്പെടാനില്ല
ആശയം ഒന്നായിരിക്കാം
ഹിന്ദീയില്‍ ഒരു സിനിമ പാട്ടുണ്ട്.
ഹായ് വൊഹ് രേശ്മി ജുല്‍ഫോന്‍സെ ട്ടപക്ത പാനി
ഫൂല്‍ സി ഗാല്‍ പെ ട്ടഹര്‍നെക്കൊ തരസ്സ്ത പാനി

ജിതെഷ്,
ഇട്ടിമാളുവിന്റ്റെ മറ്റുള്ള പോസ്റ്റ് വായിച്ചു.
she (He?) has got originality in her writings

എസ്. ജിതേഷ്ജി/S. Jitheshji said...

ആരാന്‍ടമ്മയ്ക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേലാ....!!! സ്വന്തം കവിതയായിരുന്നു ഈ വിധം മറ്റൊരാള്‍ കയ്യേറിയതെങ്കില്‍ ഇങ്ങനെയൊക്കെ നനഞ്ഞമട്ടില്‍ പ്രതികരിക്കുമായിരുന്നോ...? 8 വര്‍ഷംമുമ്പ് അച്ചടിച്ചു വന്ന എന്‍ടെ കവിത വാക്കുകള്‍ അല്പം അങ്ങോട്ടുമിങ്ങോട്ടും തിരിച്ചും മറിച്ചുമിട്ട് ഈയിടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത് മര്യാദയോ....?എന്‍ടെ കുഞ്ഞിനെ മറ്റൊരാള്‍ കട്ടോണ്ടു പോയ വേദനയാണ്‍ എനിക്ക്.
ഇത് മറ്റൊരാളുടെ കവിത കയ്യേറലാണ്‍. കയ്യേറിയ എന്‍ടെ ഭൂമിയില്‍ നിന്ന് കുട്ടിമാളു ഇറങ്ങിത്തരണം. അതല്ല ഈ കവിത 1999 മുമ്പ് ഇട്ടിമാളുവെങ്ങാനും എഴുതിയതാണെന്നുള്ള തെളിവു തന്നാല്‍ ഞാന്‍ ഒഴിഞ്ഞുതരാം......അതല്ലേ മാന്യത....????

അതുപോലെ ഇവിടെ കമന്‍റ്റുന്നവരില്‍ ചിലര് അനോണിമസ് പോസ്ടിംഗ് ആണല്ലോ ചെയ്യുന്നത്...?? സ്വന്തം ഭാഗം ജയിക്കാന്‍ വേണ്ടി "അടികാണാന്‍ വന്നവരെയും" "ഉച്ചയൂണുകാരെയുമൊക്കെ" കള്ളപ്പേരില്‍ കൂലിത്തല്ലുകാരായി ഇറക്കുന്നതുപോലെ ഒരു ചീപ്പ് പണി...........????

അനാഗതശ്മശ്രു said...

too baaaad
ഇട്ടിമാളൂ വിന്റെ ബ്ലൊഗിന്റെ പേരു തന്നെ ഇതു ഞാനാ ഇട്ടിമാളൂ..എന്നാണല്ലൊ അപ്പോള്ž ഇതു ചെയ്തതു ഞാനാ എന്ന ആര്žജവം കാണിക്കാം തെറ്റ് ചെയ്തതിനാല്ž.. പിന്നെ പുഴയില്ž ഈ കവിത വന്നപ്പോള്ž ഇട്ടിമാളൂ തന്നെ സ്വന്തം ലിങ്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.. http://www.puzha.com/puzha/magazine/html/poem1_july2_07.html മറുപടി/മാപ്പു പറയാന്ž ഇട്ടിമാളൂ ബാദ്ധ്യസ്ത ആണു.. കാവ്യ വിശ്വനാഥന്ž വരെ മാപ്പു പറഞ്ഞില്ലേ?

എസ്. ജിതേഷ്ജി/S. Jitheshji said...

ഒരാള്‍ മറ്റൊരാളെ സംബോധനചെയ്യുന്നതില്‍ നിന്നു തന്നെ ആളിന്‍ടെ വ്യക്തിത്വം മനസ്സിലാക്കാം. തീര്‍ത്തും അപരിചിതനും ഒരാളോട് "ഇയാള്‍"..."താന്‍" എന്നൊക്കെ സംബോധന നടത്താന്‍ "മാനേഴ്സ്" ഇല്ലാത്ത ഒരാള്‍ക്ക് മാത്രമേ കഴിയൂ...എനിക്ക് മദ്ധ്യവയസ്സു കഴിഞ്ഞു. ഗുസ്തി പിടിക്കാനുള്ള ആരോഗ്യം ക്ഷയിച്ചു തുടങ്ങി സാര്‍.......ആയതിനാല്‍ അതിനൊന്നും ഞാനില്ല.
എല്ലാവരും നാളെമുതല്‍ തങ്ങള്‍ക്കുമുമ്പേ എഴുതിയവരുടെ രചനകള്‍ അങ്ങോട്ടുമിങ്ങോട്ടും വാക്കൂകള്‍ മാറ്റിയിട്ട് പുതിയ കവിതകള്‍ എഴുതാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമല്ലോ കുട്ടിമാളൂ സാറേ....!
ഇവിടെ ആര്‍ ആദ്യം രചിച്ചു എന്നത് ഒന്നാമത്തെ പ്രശ്നം. ആശയചോരണത്തിലുപരി കവിതയുടെ ഘടനപോലും ഒന്നാണ്‍.

സാദൃശ്യം ശ്രദ്ധിക്കൂ....

ഞാന്‍ എഴുതി......

"മണ്ണ് വിണ്ണിനിണയാകുന്നത്
മഴ പെയ്യുമ്പോഴത്രെ..!"

ഇട്ടിമാളൂ അത് ഇങ്ങനെയാക്കി.....

"വിണ്ണ്‌ മണ്ണിലെത്തി
മണ്ണിനു ഇണയായ് തുണയായ്"

ഞാന്‍ എഴുതി......
"ആകാശത്തിന്ടെ ചുംബനം
ഭൂമിയുടെ കവിളുകളിലേക്ക്,
മെല്ലെ ..മെല്ലെ ...
അനന്തരം
നെറുകയില്‍ നിന്ന് നെഞ്ജിലേക്ക്."

ഇട്ടിമാളൂ അത് ഇങ്ങനെയാക്കി.....
"ആദ്യ ചുംബനം നെറുകയില്‍
അനന്തരം നെറ്റിത്തടത്തില്‍
പളുങ്കുപോല്‍ മഴത്തുള്ളി കാത്തുവെച്ച
മൂക്കിന്‍ തുമ്പില്‍
കവിളില്‍ കഴുത്തില്‍…"

ഞാന്‍ എഴുതി......
"ഓര്‍ക്കുക...
നമ്മളും പണ്ടോരോ മഴത്തുള്ളിയായ്....!"

ഇട്ടിമാളൂ അത് ഇങ്ങനെയാക്കി.....
"ഞാനറിയുന്നു
ഒരുനാള്‍ ഒരുനാള്‍
ഞാനുമൊരു മഴത്തുള്ളിയില്‍
നിന്നാണ്‌ ഉറവയെടുത്തതെന്ന്‌…"

കൊള്ളാം....ഒരാളുടെ കവിത എടുത്ത് വാക്കുകള്‍ തിരിച്ചും മറിച്ചുമിട്ട് പുതിയകവിത ഉണ്ടാക്കുന്ന പരിപാടി....ഏവര്‍ക്കും പരീക്ഷിച്ചു നോക്കാം... യഥാരഥഉടമ കണ്ടെന്നാലോഞാന്‍ നിങ്ങളുടെ കവിത കണ്ടിട്ടേയില്ലെന്ന് ആണയിടാം...............ഹ..ഹ....ഹ....

കിരണ്‍ തോമസ് തോമ്പില്‍ said...

ഒരു യാഹൂ വിരുദ്ധ കലാപം പോലെ ഇട്ടിമാളു വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെടും എന്ന് പ്രതീക്ഷിച്ച്‌ മാധ്യമ സിന്റിക്കേറ്റുകാര്‍ക്ക്‌ തെറ്റി. ഇട്ടിമാളു പാഴേ മുഖവും ജിതേഷ്‌ പുതിയ മുഖവുമായതിനാലാകാം സംശയ്ത്തിന്റെ ആനുകൂല്യം ഇട്ടിക്ക്‌ കിട്ടിയത്‌.

കവിത വായിച്ചാല്‍ മനസിലാകത്ത എനിക്ക്‌ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ അര്‍ഹതയില്ലാത്തതാണ്‌ എന്നലും എന്റെ ചില നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു.

സാദൃശ്യം തികച്ചും യാദര്‍ശ്ചികമാകാം. ജിതേഷിന്റെ പുരുഷപക്ഷ ഇഗോയും ഇട്ടിമാളുവിന്റെ സ്ത്രീപക്ഷ ഈഗോയും തമ്മിലുള്ള ഒരു ഏറ്റുമുട്ടലിലേക്ക്‌ ഇത്‌ എത്താന്‍ പോകുന്നു എന്ന് എനിക്ക്‌ തോന്നുന്നു. ദയവായി ഒരു വിദഗത സമിതി രണ്ട്‌ കവിതയും പരിശോധിച്ച്‌ ഒരു റിപ്പോര്‍ട്ട്‌ തയ്യാറാക്കി പൊതു ചര്‍ച്ചക്ക്‌ വയ്ക്കണമെന്ന് അപേക്ഷിക്കുന്നു.

എല്ലാവര്‍ക്കും എന്റെ നല്ല നമസ്കാരം

snehagayakan said...

വളരെ മനോഹരമായ മറുപടികള്‍ കണ്ടു...
സമാനമായ സര്‍ഗ്ഗവാസനയോ?... ആവാം... വാക്കുകളും സമാനമാകുമോ?... പഴകിത്തേഞ്ഞ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍, അത് സ്വന്തം മനസ്സില്‍ മനനം ചെയ്തതാകണം.അപ്പോള്‍ ആ സമാനത ഇല്ലാതാകും.പാടി പാടി കടന്നുപോയ, മഹാന്മാരുടെ സമാനമായ വാസന ഇന്നും പലര്‍ക്കുമുണ്ട്. പ്ക്ഷേ, വാക്കുകള്‍ സമാനമാകുന്നില്ലല്ലൊ...
വിദ്വേഷം ആകാം, അതു സ്വന്തം നിലവാരത്തകര്‍ച്ച ആകരുത്...
അടച്ചാക്ഷേപിക്കാന്‍ തക്ക ഉന്നതി ഉണ്ടോ എന്നു ആദ്യം സ്വയം വിചിന്തനം ചെയ്യൂ...
തറക്കവിത എന്നൊക്കെ പറയുന്ന മഹാന്‍... ഒരു രണ്ടുവരി സ്വന്തമായി ഒന്നു കേള്‍പ്പിച്ചെങ്കില്‍!!!
ഇതിനേക്കാള്‍ കവിത്വമുള്ള ആ ഒരാളിന്റെതു തറക്കവിത അല്ലെ???
മറ്റൊരു മാരണത്തിന്റെ പിന്നാലെ വാലാട്ടി നടക്കുമ്പോള്‍... പിന്നെല്ലാം മാരണങ്ങളായേ തോന്നൂ..
ഏതൊരു വിഷയം ചര്‍ച്ചചെയ്യുമ്പോഴും, മനസ്സില്‍ നിന്നും സ്നേഹം ചോര്‍ന്നു പോകാതെ കാത്തു സൂക്ഷിക്കണം...പക്വത വേണം, ബോധം വേണം...
കാരണം, ഒക്കെറ്റിന്റെയും ഉറവിടം സ്വന്തം അമ്മയാണ്....
തേന്മൊഴി മലയാളവും ഒരമ്മയാണല്ലൊ!...

Anonymous said...

സിന്‍ഡിക്കേറ്റ് ഭാഗക്കാരുടെ കോപ്പിയടിച്ചാല്‍ മാത്രമാണോ മലയാളം ബ്ലോഗില്‍ ജനരോഷം ഇരമ്പൂ?

ലജ്ജാവഹം! നമുക്ക് പക്ഷം ചേരാതെ അഭിപ്രായം പറയാനുള്ള കഴിവുപോലും ഇല്ലാതായൊ?

നോക്ക്, ഈ ഞാന്‍ പോലും
വൃക്ഷത്തിന്നുപിന്നില്‍ ഒളിഞ്ഞു നിന്നമ്പെയ്യുന്നൊരു
ഭീരുവാം രാമന്‍.
:-)

എസ്. ജിതേഷ്ജി/S. Jitheshji said...

തെറ്റ് എപ്പോഴും തെറ്റു തന്നെയാണ്‍....
അത് സ്വന്തം അച്ഛന്‍ ചെയ്തതായിരുന്നാലും...
അതാണ്‍ യഥാര്‍ഥ നീതിബോധം.
ബ്ലോഗ്ഗില്‍ "ഇട്ടിമാളു ഇഫക്ട്" എപ്പോഴും
നിരുത്സാഹപ്പെടുത്തേണ്ടതാണ്‍.....
മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലെ
ലക്ഷക്കണക്കിന്‍ വായനക്കാരുള്‍ള്‍ ഒരു പ്രസിധീകരണത്തില്‍ 8 വര്‍ഷം മുമ്പ് വന്ന ഒരു കവിത മറ്റൊരാളുടെ പേരില്‍ വന്നതാണെന്നറിഞ്ഞിട്ടും
ഒത്തിരി ഒത്തിരി സാദൃശ്യമുള്‍ള ഒന്ന് സ്വന്തം പേരില്‍ കൈവശം വച്ചനുഭവിക്കുന്നതു തന്നെ പരിഹാസ്യമല്ലേ കൂട്ടുകാരേ....??? കൂട്ടുകാരിയുടെ നന്മയെ ആകാശത്തോളം വാഴ്ത്തുക. പക്ഷേ തെറ്റുകളെ തിരുത്തുകയും വേണം. അതല്ലേ നല്ല കൂട്ടുകാരുടെ ലക്ഷണം....? മകന്‍ കട്ടോണ്ടു വന്ന സാധനം തിരിച്ചു ചോദിക്കാന്‍ ചെന്ന അയല്‍വാസിയെ ആവോളം തെറിപറഞ്ഞിട്ട് "എന്ട് മോന്‍ കക്കില്ല അവനിത് കളഞ്ഞുകിട്ടിയതാണെന്നു " പറയുന്ന മാതാപിതാക്കളുടെ മക്കള്‍ പെരുംങ്കള്‍ള്‍ന്മാരായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കാഴ്ച നിത്യവും കാണുന്നയാളാണ്‍ ഈയുള്ളവന്‍.....!!!!!!!!!

മഴപ്പൂക്കള്‍ said...

hey.. jithesh sire,
Oru samsayam- nammal uppayogikunna vaakukalonnum nammal undakkiyathallallo! nammal ezhuthunna theme'um.. athellam pandaaro ezhuthiyathaanu. vere vakkukalil bhavangalil ellam..
Pnne enthinu veruthe oro vagvaadangal????

Unknown said...

രണ്ടു കവിതകളുടേയും അതിസാധാരണമായ ആശയത്തില്‍ സമാനത.രണ്ടിന്റെയും താളഗതിയിലും സാമ്യം.ചില വാക്കുകള്‍ - മണ്ണ്/വിണ്ണ്,ചുംബനം,അനന്തരം,ആയിരം - രണ്ടിലും കാണുന്നു.
കോപ്പിയടിയാണെന്നു പറയാന്‍ ഇതൊക്കെ മതിയോ?അറിയില്ല.കൂടിവന്നാല്‍ പ്രചോദനം അല്ലെങ്കില്‍ paraphrasing ആകാം.രണ്ടാമതു പറഞ്ഞത് കവിതയില്‍ കോപ്പിയടിക്കു തുല്യമാണോ?അതും അറിയില്ല.

aneeshans said...

ജിതേഷ് ചേട്ടാ ,..
[ഒരു മുന്‍കൂര്‍ ജാമ്യം. ഈയുള്ളവന്‍ ഇട്ടിമാളുവിന്റെ സൈഡ് പിടിക്കാന്‍ വന്നതല്ല. ]

എന്റെ പൊന്നു മാഷേ ഇതിലൊന്നും ഒരു കാര്യവുമില്ല. ഈ മലയാളത്തിലെ കുറെ അക്ഷരങ്ങള്‍ വച്ചല്ലേ എല്ലാരും ഈ കവിത എന്ന കുന്ത്രാണ്ടം എഴുതുന്നേ. നിങ്ങള്‍ എഴുതിയ കവിത കട്ടുകൊണ്ട് പോയി എന്നെഴുതാന്‍ ഈ വാക്കുകളും അക്ഷരങ്ങളുമൊക്കെ നിങ്ങള്‍ കണ്ടു പിടിച്ചതാ ?

എല്ലാ കവിതയെഴുത്തുകാരും / കവികളും ആരൊക്കെയോ നേരത്തെ എഴുതിയതു വായിച്ച് തന്നെയാണ് അവരുടെ പദസമ്പത്ത് കൂട്ടുന്നത്.
താങ്കളും ഒട്ടും വ്യത്യസ്തനല്ല. ആണോ ?

പിന്നെ ഈ മഴ :) അത് എന്തൊക്കെ കാണിച്ചാലും ... കുറെയൊക്കെ സാദൃശ്യം ഉണ്ടാവും എഴുതി വരുമ്പോള്‍
മഴയല്ലേ മാഷേ വിട്ട് കള.

അപ്പോ എല്ലാം പറഞ്ഞ പോലെ ..
ഞാന്‍ ഈ നാട്ടുകാരനല്ല കേട്ടോ.. തൃശൂരാ.

തറവാടി said...

ഞാന്‍ ഒരു കവിതാ അസ്വാദകനല്ല , അതുകൊണ്ടുതന്നെ രണ്ടു കവിതകളും‌ തമ്മിലുള്ള ആശയപ്പൊരുത്തം‌ വിശകലനം‌ ചെയ്യുന്നുമില്ല

പക്ഷെ,

ഇട്ടിമാളു ജിതേഷിന്‌റ്റെ കവിത കോപ്പിയടിച്ചില്ല എന്നു പ്രസ്ഥാവിച്ച സ്ഥിതിക്ക് അതു വിശ്വസിക്കുക എന്ന സാമാന്യ മര്യാദ ജിതേഷില്‍‌നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇട്ടിമാളുവിന്റെ ജിതേഷിനോടുള്ള സംബോധന ശരിയായെന്നെനിക്കും‌ തോന്നുന്നില്ല.

Haree said...

ജിതേഷിനോട്,
ഇട്ടിമാളു മനഃപൂര്‍വ്വം കവിത മോഷ്ടിച്ചതാണെങ്കില്‍ അത്, പുഴയില്‍ കമന്റായി ഇടുമോ? രണ്ടു കവിതകളിലും സാമ്യം കണ്ടെത്തുവാന്‍ കഴിയും. ഇട്ടിമാളു കവിത വായിച്ചിട്ടില്ലെന്ന് പറഞ്ഞ സ്ഥിതിക്ക് യാദൃശ്ചികമാവാനേ വഴിയുള്ളൂ. ഇട്ടിമാളു സ്വന്തമായി എഴുതുന്നതില്‍ വ്യക്തിത്വം പുലര്‍ത്തുന്ന ആളായതിനാല്‍, അവിശ്വസിക്കേണ്ട കാര്യമുണ്ടെന്നും തോന്നുന്നില്ല. അഭിസംബോധനയുടെ കാര്യം - ആ കമന്റിനൊരു മറുപടി അവിടെ നല്‍കിയിരുന്നെങ്കില്‍ തീരുമായിരുന്ന ഈ പ്രശ്നത്തെ, ഇട്ടിമാളു തന്റെ കവിത മോഷ്ടിച്ചു എന്ന രീതിയില്‍ ബ്ലോഗിലൊരു പോസ്റ്റാക്കി ഇടുമ്പോള്‍ തോന്നിയ രൊഷമാവാം. മറ്റൊന്ന്, ഇട്ടിമാളു ജിതേഷിന്റെ കവിത വായിച്ചിട്ടില്ലാത്ത സ്ഥിതിക്ക്, ജിതേഷിനു തോന്നുന്ന അതേ വിഷമം തന്നെയാവും ഇട്ടിമാളുവിനും തോന്നുക.

ഇട്ടിമാളുവിനോട്,
ജിതേഷിന്റെ കവിതയാണ് ഇട്ടിമാളുവിന്റേതിനേക്കാള്‍ മുന്‍പേ പ്രസിദ്ധീകരിക്കപ്പെട്ടതെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന് ഇട്ടിമാളുവിനെ സംശയിക്കുവാന്‍ ന്യായമായും അവകാശമുണ്ട്. ഇട്ടിമാളു കമന്റിലൂടെ ചെയ്തത്, ഒരു പോസ്റ്റിലൂടെ അദ്ദേഹവും ചെയ്തു. മോഷ്ടിച്ചതും പോര തന്നെ മോഷ്ടാവാക്കുന്ന രീതിയില്‍ കമന്റുകയും ചെയ്തു എന്ന രോഷവും അദ്ദേഹത്തിനുണ്ടാവാം. അതുകൊണ്ട്, പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുള്ള വിശദീകരണങ്ങളാവും രണ്ടുപേര്‍ക്കും ചേരുക.

ആരു തെറ്റു ചെയ്തു എന്നു പറയുവാന്‍ ഞാനാളല്ല. ഇട്ടിമാളു അറിയാതെയെങ്കിലും ഈ കവിത മുന്‍പ് വായിച്ചിട്ടുണ്ടെങ്കില്‍, അത് ബ്ലോഗില്‍ നിന്നും ഒഴിവാക്കുന്നതാവും ഉചിതം. അങ്ങിനെ സംഭവിച്ചിട്ടില്ല എന്നുറപ്പുണ്ടെങ്കില്‍, അങ്ങിനെ ചെയ്യേണ്ടതുമില്ല. യാദൃശ്ചികമായി സംഭവിച്ചതാവാം എന്നു ജിതേഷ് സമാധാനിക്കുക. :)
--

Anonymous said...

കുറെ നാളായല്ലോ പരുമലതിരുമേനി ഒരു തല്ലുകണ്ടിട്ട്‌ എന്നു വിചാരിച്ചിരുന്നപ്പഴാ ഈ സംഭവം കൊരുത്തതു..പക്ഷേ ഇട്ടിമാളു പെണ്ണായതിനാലും, എതിര്‍കക്ഷി പുതുമുഖം ആയതിനാലും സംഗതി വണ്‍ സൈഡായി ആ കൊച്ചിണ്റ്റെ കൂടെയായിപ്പോയി ഇല്ലിയൊ... ഇനി മൂക്കാന്‍ സാധ്യത ഇല്ലത്തതു കൊണ്ട്‌ ഇതിടെ നിര്‍ത്തിയേരു മാഷെ.. അല്ലെങ്കില്‍ തന്നെ ബൂലോകത്ത്‌ എന്തെല്ലാം നടക്കുന്നു.. ആണു പെണ്ണാവുന്നു...പെണ്ണ്‍ ആണാവുന്നു.. കത്തനാരു നമ്പൂരിക്കുട്ടനാവുന്നു.. ഇതു അത്തരത്തിലൊന്നെന്നോര്‍ത്ത്‌ സമാധാനീരു..പിന്നല്ലാതെ..

ഞാന്‍ ഇരിങ്ങല്‍ said...

എന്‍ റെ കമന്‍ റ് ഞാന്‍ ഇട്ടിമാളുവിന്‍ റെ പോസ്റ്റില്‍ ഇട്ടിരിന്നു.
ഇവിടെ കിരണ്‍ പറഞ്ഞതു പോലെ ഒരു ‘വിദഗ്ദ സമിതി’ പരിശോധിച്ചാല്‍ തീര്‍ക്കാവുന്നതേ ഉള്ളു.
പക്ഷെ അതു വേണൊ?
ആവശ്യമെങ്കില്‍ ഞാന്‍ തയ്യാര്‍. വിദഗ്ദനൊന്നും അല്ല. എന്നാലും ശ്രമിക്കാം.

എന്തു പറയുന്നു ജിതേഷ് ??
എന്തു പറയുന്നു ഇട്ടി മാളൂ??

ഇവിടെ പക്ഷപാതം എന്ന് പറഞ്ഞതു കൊണ്ടാണ് ആവര്‍ത്തിക്കുന്നത്. ജിതേഷ് പുതുമുഖമായതിനാല്‍ ആരും അദ്ദേഹത്തെ തള്ളിക്കളയുന്നില്ല.
അറിയാലൊ ഇവിടെ സീനിയോറിറ്റി ഒരു പ്രശ്നമല്ല.
പിന്നെ ഇത്തരം പരസ്യ വിചാരണ ആവശ്യമൊ എന്ന് ചിന്തിക്കാവുന്നതാണ്

സ്നേഹ പൂര്‍വ്വം
ഇരിങ്ങല്‍

തറവാടി said...
This comment has been removed by the author.
Anonymous said...

ഇതൊക്കെ മോശമാണ് കേട്ടോ !
ഇവിടെ തെറി വിളിക്കാനും കച്ചറ ഉണ്ടാക്കാനും ഉള്ള അവകാശം എനിക്കു മാത്രമാണെന്നിരിക്കെ എല്ലാവരും ഇങ്ങനെ തുടങ്ങിയാലോ ?

അഞ്ചല്‍ക്കാരന്‍ said...

ജിതേഷ് മാഷേ,
നല്ല ഒന്നാന്തരം ഒരു കാര്‍ട്ടൂണിനുള്ള ത്രെഡ് ഇട്ടിമാളു ഇട്ട് തന്നിട്ടുണ്ടല്ലോ. അതു വച്ച് നല്ല അസ്സലൊരു കാര്‍ട്ടൂണങ്ങ് ചാമ്പ്.

കുറച്ചൊക്കെ അങ്ങ് ക്ഷമിക്ക് മാഷേ. വരയാണല്ലോ നല്ല സങ്കേതം. നല്ല നാലു വരയങ്ങ് വരക്ക്. ഈ ആര്‍ക്കും മനസ്സിലാകാത്ത ആള്‍ട്രാ മോഡേണ്‍ കവിതയേക്കാള്‍ നല്ലത് വരതന്നെയാ. ഞാനങ്ങനെ നിര്‍ദ്ധേശിക്കുകയാണെന്ന് തെറ്റിദ്ധരിക്കണ്ട. എനിക്ക് കാര്‍ട്ടൂണുകള്‍ വലിയ ഇഷ്ടമാ അതു കൊണ്ട് പറാഞ്ഞെന്നേ ഉള്ളൂ.

സൂര്യോദയം said...

വലിയ കവിതാവിശകലന ശേഷിയൊന്നുമില്ലെങ്കിലും ഞാന്‍ രണ്ടു കവിതകളും വായിച്ചു... ആശയസമാനതകള്‍ കണ്ടെങ്കിലും ഒരു ചോരണം നടന്നു എന്ന് ഉറപ്പിച്ച്‌ പറയാവുന്നതരത്തിലല്ല ഘടന... ഒരേ ആശയങ്ങള്‍ പലര്‍ക്കും തോന്നുക സ്വാഭാവികമാണ്‌. ഒരേ ആശയങ്ങളെ രണ്ട്‌ തരത്തില്‍ എഴുതുവാന്‍ കഴിയുക എന്നതും ഒരു കഴിവാണ്‌. (കോപ്പിയടി ഒരു കലയാണ്‌ എന്ന് ഞാന്‍ വിശ്വസിക്കുന്നു... ആ പേരില്‍ പണ്ട്‌ ഒരു പോസ്റ്റും ചെയ്തിട്ടുള്ളതിനാല്‍ എനിക്ക്‌ ഇങ്ങനെയേ പറയാന്‍ പറ്റൂ..) :-)

അതുകൊണ്ട്‌, പരസ്പരവൈരാഗ്യങ്ങളും ആരോപണങ്ങളും നടത്താതെ അതങ്ങ്‌ ക്ഷമിച്ചുകളയുന്നതല്ലേ നല്ലത്‌ എന്ന് ഒരു തോന്നല്‍...

MULLASSERY said...

നമസ്കാരം സുഹൃത്തുക്കളേ...

ഒരടി കാണാനല്ലായിരുന്നു ഇവിടെ വന്നു നോക്കിയതു..പക്ഷെ ഇവിടെവന്നപ്പോളാണ്‍ ‘കാര്യം നിസ്സാരം പ്രശ്നം ഗുരുതരം’എന്നു മനസ്സില്ലായതു..
എന്റെ നിരീക്ഷണമിതാണ്‍..
ഇവര്‍ രണ്ടുപേരും കാളിദാസന്റെ ‘കുമാരസംഭവം’(ഏ.ആറിന്റെ വിവര്‍ത്തനം)
വായിച്ചിട്ടുണ്ട്!
അവിടെ പുതുമഴത്തുള്ളി പാറൂട്ടിയുടെ ഇമകളില്‍ നിന്നു താഴേക്കു വീഴുന്നു...

“ക്ഷണമിമകളില്‍നിന്നു,തല്ലിചുണ്ടില്‍,
കുളുര്‍മുലമേലഥ വീണുടന്‍ തകര്‍ന്നു
വലികളിലിടറി,ച്ചിരേണ നാഭി-
ച്ചുഴിയിലിറങ്ങി നവീന വര്‍ഷബിന്ദു!”

പിന്നെ ,കുമാരസംഭവം രണ്ടുപേരും വായിച്ചിട്ടില്ലെങ്കിലും ആ പേരിലുള്ള സിനിമയെങ്കിലും കണ്ടുകാണുമല്ലൊ അല്ലേ?

രണ്ടെഴുത്തുകാര്‍ക്കും അഭിനന്ദനങ്ങള്‍..

എസ്. ജിതേഷ്ജി/S. Jitheshji said...

എന്‍ടെ കവിത തന്നെ "പീറ"യാണെന്നും ഞാന്‍ മോശക്കാരനാണെന്നും ധ്വനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ കണ്ടു. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അപഗ്രഥിക്കാന്‍ പലരും ശ്രമിച്ചില്ല..!
ഏതായാലും ഒ.എന്‍.വി.കുറുപ്പിനെയും അക്കിത്തത്തെയും കെ.പി ശങ്കരനെക്കാളുമൊക്കെ കവിതയെക്കുറിച്ച് ആധികാരികമായി പറയുവാന്‍ കഴിവുള്ളവര്‍ ബ്ലോഗിലുണ്ടെന്നു തോന്നുന്നില്ല.
എന്‍ടെ മഴയെപ്പറ്റി അക്കിത്തവും ഒഎന്‍ വിയും കേ.പി.ശങ്കരനും എഴുതിയ കുറിപ്പുകളും കവിത അച്ചടിച്ചുവന്ന മാതൃഭൂമിയുടെ തുടര്‍ലക്കങ്ങളില്‍ വന്നിരുന്നു.ഒപ്പം ധാരാളം വായനക്കാരുടെ പ്രതികരണങ്ങളും.
മാതൃഭൂമി സൂക്ഷമമായി വായിക്കുന്നവര്‍ക്ക് (ചിലര്‍ക്കെങ്കിലും) ഇതൊക്കെ ഓര്‍മ്മയുണ്ടാകും. (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2000april 16-22 issue ) ഇവിടെ എന്‍ടെ കവിത പീറതന്നെയായിക്കോട്ടെ ...! ഞാന്‍ ഒന്നിനും കൊള്ളാത്തവനുമായിക്കോട്ടെ...
അതല്ലല്ലോ ഇവിടുത്തെ പ്രശ്നം....?

ഇവിടുത്തെ പ്രശ്നം ആശയങ്ങളുടെ സമാനതയ്ക്കുമപ്പുറം രണ്ടിന്റെയും താളഗതിയിലും
ഘടനയിലും രൂപത്തിലുമുള്ള സമാനത....! (ശ്രീ സുരലോഗം ചൂണ്ടിക്കാട്ടിയതു പോലെ
ചില വാക്കുകള്‍ - മണ്ണ്/വിണ്ണ്,ചുംബനം,അനന്തരം,ആയിരം - രണ്ടിലും ചില "പ്രത്യേകസ്ഥാന"ങ്ങളില്‍ത്തന്നെ കാണുന്നു.) ഈ പ്രത്യേകസ്ഥാനങ്ങളുടെ അര്‍ത്ഥം കവിതസൂക്ഷ്മമായി വായിക്കുന്നവര്‍ക്ക് പെട്ടെന്ന് പിടികിട്ടും.

ഇനി മറ്റൊരു ചോദ്യം.....?
ആദ്യം തന്നെ ഒരു കവിത നിലനില്‍ക്കെ വീണ്ടും അതുപോലെതന്നെ ഒന്ന് സൃഷ്ടിക്കുന്നതില്‍ എന്തു പ്രസക്തി...?

art promoter said...

എന്‍ടെ ജിതേഷ് മാഷേ ഇട്ടിമാളു കുട്ടിയല്ലേ...? മാഷിന്‍ടെ കുട്ട്യോളുടെ പ്രായമൊക്കേ കുട്ടിമാളൂനും കാണൂ.....കുട്ടികളാകുമ്പോള്‍ ഇത്തിരി കുറുമ്പും കുസൃതീം കാണാതിരിക്കുമോ...???? അങ്ങനെചെയ്തുപോയതാവും. പിന്നെ അതൊക്കെ തുറന്നുസമ്മതിക്കാന്‍ ആരെങ്കിലും തയാറാവുമോ...?
സാമാന്യബുദ്ധിയുണ്ടേല്‍ ചിന്തിച്ചൂടെ....????
വിട്ടു കളയന്നേ...പക്ഷെ എന്നു വച്ച് നാളെ മുതല്‍ എല്ലാരും കുട്ടിമാളൂന്‍ടെ പരിപാടി അനുകരിക്കരുതെന്നു മാത്രം...!

Anonymous said...

Art Premoter വികാരം മനസിലാകുന്നുണ്ട്‌. ഇട്ടി മാളു കുട്ടിയല്ലേ എന്ന്. എത്ര വയസു വരേയാണ്‌ കുട്ടിയായി പരിഗണിക്കുക

സാല്‍ജോҐsaljo said...

മാഷ്മാരെ,

ഇട്ടിമാളു കവിതകോപ്പിയടിച്ചു എന്നിരിക്കട്ടെ. (ഒരു സംശയം മാത്രമാണ്, സത്യമാവാം, ആവാതിരിക്കാം)കുറെ വസ്തുതകള്‍ ചുവടെ.

സ്റ്റേജ് 1. മഴ
കവിത എഴുതാന്‍ ആഗ്രഹിക്കുന്ന എല്ലാവരും മഴയെക്കുറിച്ച് ഒരു കവിത എഴുതുക പതിവാണ്. ചിലര്‍ സ്ത്രീയോട്, ചിലര്‍ പ്രണയത്തോട്, ചിലര്‍ സങ്കടങ്ങളോട്, ഇനിയും ചിലര്‍ കണ്ണുനീരിനോട്... അങ്ങനെ ഉപമകള്‍ ചിന്തിക്കാവുന്നതിലും അപ്പുറം വന്നു കഴിഞ്ഞു. ഇതില്‍ ഏതെങ്കിലും കവിത ഒന്നിനോട് സാമ്യമുള്ളതായി തീര്‍ന്നാല്‍ അത് തികച്ചും സ്വാഭാവികം മാത്രം!

സ്റ്റേജ് 2.
ഉദാത്തമായ സൃഷ്ടി എന്ന് കൊട്ടി ഘോഷിക്കേണ്ട ഒന്നും രണ്ടിലും ഇല്ല. അക്കിത്തവും, ഒ. എന്‍.വി.യും പറഞ്ഞു എങ്കില്‍ അതവരുടെ ആസ്വാദനം, ബ്ലോഗ്ഗില്‍ തന്നെ ഒരു കമന്റ് വീണുകഴിഞ്ഞാല്‍ അതിനെ ആ‍ശ്രയിച്ചിരിക്കും 90% മറ്റു കമന്റുകള്‍. ഇത് സ്വാഭാവികമാണ്. അതിനാല്‍ ജിതേഷിന്റെ കവിതയെ ആളുകള്‍ പുകഴ്ത്തിയിരിക്കാം. സ്വാഭാവികം. നല്ലത്.

സ്റ്റേജ് 3.

ജിതേഷിന്റെ കവിത ഇനി കുട്ടിമാളു കോപ്പിയടിച്ചു എന്നിരിക്കട്ടെ, അത് കൊണ്ട് ജിതേഷിനഭിമാനിക്കാം. ഒരാള്‍ക്ക് പ്രചോദനമാകത്തക്കതായി എന്തെങ്കിലും എഴുതിയല്ലോ. ജിതേഷിന്റെ സാഹിത്യഭാവിക്ക് ഇതൊരു പോറല്‍ ഒന്നും അല്ല. അതിനാല്‍ ഇതിങ്ങനെ കൊട്ടിഘോഷിച്ച് ഒരിഷ്യു ആക്കേണ്ട കാര്യമില്ല. അത് ആരും കണ്ടെത്തിയിട്ടുപോലുമില്ല. ജിതേഷിനറിയാമോ, പ്രിയദര്‍ശന്റെ കാലാപാനിയിലെ പല ദൃശ്യങ്ങള്‍ക്കും സീന്‍സിനും ഒരു കംബോഡിയാ ചിത്രവുമായി സാമ്യമുണ്ട്. പക്ഷേ കാലാപാനിയുടെയെന്നല്ല ഒരു സിനിമയുടെയും പിന്നിലുള്ളവര്‍ ആ ചിത്രം ഒരിക്കലും കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആ കംബോഡിയന്‍ സിനിമ കണ്ടു കിട്ടിയതു തന്നെ.! തികച്ചും യാദൃശ്ചികമായ സംഭവം.

ബ്ലോഗില്‍ ആരും ഈ സമാനത കണ്ടെത്തിയതുപോലുമില്ല.

സ്റ്റേജ് 4.

ഇട്ടിമാളുവിന്റെ അഭിസംബോധന തെറ്റായിരുന്നു എന്ന് ജിതേഷ് പറഞ്ഞല്ലോ. ഒരു യാദൃശ്ചികമായ ഒരു സംശയത്തിന്റെ പേരില്‍ ജിതേഷിന് ഇട്ടിമാളുവിനെ കട്ടമാളു ആക്കാമെങ്കില്‍ അയാള്‍ക്ക് ജിതേഷിനെ താന്‍ എന്ന് വിളിക്കാം. ബിന്ദാസ്! പിന്നെ ജിതേഷിന്റെ മറുപടിയില്‍ നിന്ന് ജിതേഷിനെ സാര്‍ എന്നു വിളിക്കാഞ്ഞതാണ് പ്രകോപിപ്പിച്ചതെന്ന് തോന്നുന്നല്ലോ.

സ്റ്റേജ് 5.

ജിതേഷിന്റെ കവിതകളെ നന്നായി ആസ്വദിക്കുകയും അത് പറയുകയും ചെയ്തിട്ടുണ്ട് മുന്‍പ് കമന്റിയിരിക്കുന്ന, എല്ലാവരും. കുട്ടിമാളുവിന്റെ പോസ്റ്റിലും എല്ലാവരും കമന്റിയിട്ടുണ്ട്. അത് ബ്ലോഗ്ഗിന്റെ വളര്‍ച്ചയാണ്. ഒന്നായി മുന്നോട്ട് പോയാല്‍ എല്ലാവര്‍ക്കും കൊള്ളാം. ജിതേഷിന് എഴുതൂ. ആസ്വാദകരുണ്ട്. കുട്ടിമാളുവും.


സ്റ്റേജ് 6.
പുരുഷപക്ഷവും സ്ത്രീപക്ഷവും ഒന്നും ഇവിടെയില്ല. മുന്‍പ് എല്ലായിടത്തും ഇത് പറഞ്ഞ് ഞാന്‍ ഈ എഴുതുന്നതെല്ലാം സേവ് ചെയ്ത് വച്ചിരിക്കുകയാണ്. എടുത്തിടാന്‍ അതിതാണ്.

“ബ്ലോഗ് മലയാള സാഹിത്യത്തിലേയ്ക്കുള്ള ചവിട്ടുപടിയല്ല. കടലാസില്‍ പേനയും പെന്‍സിലും കൊണ്ട് കവിതയും കഥയും എഴുതുന്നവര്‍ ഉണ്ട്. നമ്മളേക്കാളേറെ ഭാവനയും, ആസ്വാദനവും ഒരുപക്ഷേ കൂടുതല്‍ ഉള്ളവര്‍.

ഇവിടെ സ്ത്രീയും പുരുഷനും ഇല്ല.ജാതിയും മതവും വര്‍ണ്ണവും കഴിവുള്ളവനെന്നും ഇല്ലാത്തവനെന്നും ഒന്നുമില്ല,ബോഗ്ഗും ബ്ലോഗ്ഗറും വരമൊഴിയും മാത്രമേയുള്ളൂ.

ഈ വഴക്ക് ആരു കട്ടാലും ഇല്ലെങ്കിലും ഇവിടെ നിര്‍ത്തുക. ഇത് അനാവശ്യമാണ്.

സാല്‍ജോҐsaljo said...

അനോണികളേ... വേറെ പണിയില്ലേ?

ജിതേഷ്.. എഴുതൂ...മറുപടി അല്ല അടുത്ത കവിത.

Bijuchandran said...

പുഴ.കോമില്‍ ഇട്ടിമാളു വന്ന് ആദ്യം പ്രശ്നം അവതരിപ്പിച്ചപ്പോള്‍ ഒരു മുന്‍കൂര്‍ ജാമ്യമെടുക്കലായിട്ടാണ്‍ തോന്നിയത്. പല കുറ്റവാളികളും പോലീസ് പിടിക്കുമെന്നു കാണുമ്പോള്‍ ഇതുപോലെഒരു മുന്‍ കൂര്‍ ജാമ്യമെടുക്കുന്നത് കോടതീല്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ തെല്ലും അതിശയമില്ല.

Bijuchandran said...
This comment has been removed by the author.
Ajith Polakulath said...

ജിതേഷേട്ടാ...പ്രിയവായനക്കാരെ,


-------------------------
“ഊര്‍ന്നിറങ്ങിയ ആകാശത്തിന്ടെ ചുംബനം
ഭൂമിയുടെ കവിളുകളിലേക്ക്,
മെല്ലെ ..മെല്ലെ ...
അനന്തരം
നെറുകയില്‍ നിന്ന് നെഞ്ജിലേക്ക്...
തെരുതെരെ ചുംബിച്ച് മഴ പടരുകയാണ്‍
നനഞ്ഞവെയിലിന്റെ തിരിതാഴ്ത്തിവെച്ച്
പ്രകൃതിയുടെ പ്രണയവും ലയനവും”


ഇത് കവി ജിതേഷ് എഴുതിയ കവിത (ഏപ്രില്‍ 2000)
-----------------------------

“ആദ്യ ചുംബനം നെറുകയില്‍
അനന്തരം നെറ്റിത്തടത്തില്‍
പളുങ്കുപോല്‍ മഴത്തുള്ളി കാത്തുവെച്ച
മൂക്കിന്‍ തുമ്പില്‍
കവിളില്‍ കഴുത്തില്‍…..
താഴ്‌ന്നിറങ്ങുന്ന മഴത്തുള്ളികള്‍ തേടിയത്“


ഇട്ടിമാളു എഴുതിയത് (2007 ല്‍)
-------------------------------

ഈ ഇട്ടിമാളുവിന് ഒരു പണി കൊടുക്കണം..

നമ്മളെ പോലുള്ള കവിതാ വായനക്കാരനെ ചതിച്ചിരിക്കുകയാണ് ഇട്ടിമാളു..

നാണമില്ലേ ഈ ഇട്ടിമാളുവിനെ പോലുള്ളവര്‍ക്ക്
എന്തായാലും ഞാന്‍ ബ്ലോഗ് കവികളുടെ കൂട്ടായ്മയായ
ബൂലോകകവിതയില്‍ ഈ സംഭവം അവതരിപ്പിക്കുവാന്‍ പോകുന്നു... ഒരിക്കലും കട്ട
കവിതക്ക് ആത്മാവില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

കവിതയില്‍ നേരിയ എഡിറ്റിംഗ് നടത്തി ഇവിടെ മോഷണം നടത്തിയിരിക്കുന്നു.. കവികള്‍ തമ്മില്‍
ആശയങ്ങളുടെ കോണ്‍ഫ്ലിറ്റുകള്‍ ഉണ്ടാവാറുണ്ട്.. അത് സ്വാഭാവികം, പക്ഷെ ഇവിടെ ആശയങ്ങളും വരികളും കോപ്പിയടിക്കപ്പെട്ടിരിക്കുന്നു.. തീര്‍ത്തും
അപലപനീയം...

ഇട്ടിമാളുവിന്റെ ബ്ലോഗില്‍ ഈ കവിത പോസ്റ്റിയപ്പോള്‍
കിട്ടിയ കമന്റ് ഇതുവരെ 69 എണ്ണം...
എല്ലാവരും നന്നായി എന്ന് പറഞ്ഞു പ്രോത്സഹിപ്പിച്ചിരിക്കുന്ന.. ഇത് കോപ്പിയടിച്ച കവിതയെന്ന് അവര്‍ ആരെങ്കിലും അറിയുന്നുണ്ടോ?
ഇല്ല...

ഇതോടൊപ്പം എന്റെ ഗുരുതുല്യനായ ജിതേഷേട്ടനെ മാത്രമല്ല ഇട്ടിമാളു കബളിപ്പിച്ചത്, ഒപ്പം തന്നെ 69 ഓളം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ വായനക്കാരെയും മാന്യതയുടെ മുഖം മൂടി അണിഞ്ഞ്
പറ്റിച്ചിരിക്കുന്നു...

ഇക്കാര്യത്തില്‍ വായനക്കാരും കവികളും.. മറ്റു എഴുത്തുകാരും ശക്തമായ ഭാഷയില്‍ പ്രതികരിക്കണം എന്ന് ഞാന്‍ അപേക്ഷിക്കുന്നു.

Bijuchandran said...

പുഴ.കോമില്‍ ഇട്ടിമാളു വന്ന് ആദ്യം പ്രശ്നം അവതരിപ്പിച്ചപ്പോള്‍ ഒരു മുന്‍കൂര്‍ ജാമ്യമെടുക്കലായിട്ടാണ്‍ തോന്നിയത്. പല കുറ്റവാളികളും പോലീസ് പിടിക്കുമെന്നു കാണുമ്പോള്‍ ഇതുപോലെഒരു മുന്‍ കൂര്‍ ജാമ്യമെടുക്കുന്നത് കോടതീല്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ തെല്ലും അതിശയമില്ല. ഇട്ടിമാളു തെറ്റുചെയ്തെന്ന് നിക്ഷ്പക്ഷമായി കാര്യങ്ങളെ വിലയിരുത്തുന്നവര്‍ക്ക് ഇതിനോടകം ബോദ്ധ്യപ്പെട്ടു കഴിഞ്ഞു.

കേരളീയം said...

വിവരം ഉള്ള ആര്‍ക്കും മനസ്സിലാകും ഇതൊരു പച്ചയായ മോഷണം ആണെന്ന്.. ഇത്ര കൃത്യമായി ആശയസാദൃശ്യം വരാന്‍ ഒരു തരത്തിലും സാധിക്കുകയില്ല. മഴ എന്നത് ആര്‍ക്കും എഴുതാവുന്ന വിഷയം ആണ് . പക്ഷേ രണ്ടില്‍ കൂടുതല്‍ ഖണ്ഡികകളില്‍ പലതരം വാക്കുകള്‍ ഒരേപോലെയുള്ള ആശയത്തില്‍ രണ്ട് പേരുടെ മനസ്സില്‍ സംവേദിക്കുക സാദ്ധ്യമായ കാര്യം അല്ല.....

പിന്നെ ജിതേഷിനെ ചീത്ത പറയാനാണെങ്കില്‍ എന്തിനീ അനോണി കമന്റ് ഇടുന്നു... ആണത്തമുള്ളവര്‍ നേരിട്ട് വന്ന് ചീത്ത പറയൂ...
കുട്ടിമാളു ആണാണോ പെണ്ണാണോ എന്ന് വികടന് ഏതായാലും അറിയില്ല...ജിതേഷിനേയും ഇന്നു കണ്ടതാ...കാരണം വികടന്‍ ഈ നാട്ടുകാരന്‍ അല്ലല്ലോ..വഴിപോക്കനല്ലേ...

tk sujith said...

ആശയചോരണം സംശയാതീതമായി തെളിയിക്കാന് ഉപാധികള് ഒന്നുമില്ല.മോഷണം നല്ലതല്ല.ഓരൊരുത്തരും ഈ ചിന്തയോടെ അവനവനോട് നീതി പുലര്ത്തുക.അതേയുള്ളൂ പോം‌വഴി.

ഒരേ ആശയം രണ്ടുപേര്ക്ക് ഒരേ സമയത്ത് തോന്നാം.ഒരേ കാര്ട്ടൂണുകള് ഒരേ പോലെ ഞാനും മറ്റ് കാര്ട്ടൂണിസ്റ്റുകളും വരച്ച സന്ദര്ഭങ്ങള് ഏറെ.ഉദാഹരണത്തിന് രണ്ടു ദിവസം മുന്പ് ഞാന് ബ്ലോഗില് നല്കിയ ഭൂമിയുടെ അവകാശികള് എന്ന കാര്ട്ടൂണിന്റെ അതേ തലക്കെട്ടിലും ആശയത്തിലുമാണ് ഇന്ന് മാത്രുഭൂമിയില് കാര്ട്ടൂണ്.ഇത്തരം ആശയസമാനത എപ്പോഴും മോഷണമായിരിക്കണമെന്നില്ല..ഒരേ തൊഴില് ചെയ്യുന്നവര് സമാനമായി ചിന്തിക്കുന്നത് സ്വാഭാവികം.(ജൂലൈ ആറിനു വരച്ചെങ്കിലും എന്റെ കാര്ട്ടൂണ് തിങ്കളാഴ്ച ഇറങ്ങുന്ന കലാകൗമുദിയിലേ അച്ചടിച്ചു വരൂ). ഒരേ ആശയം ഒരേ ദിവസം ഒരേ പോലെ ഞാനും മറ്റു കാര്ട്ടൂണിസ്റ്റുകളും വരച്ചത് കൗതുകത്തോടെ വെട്ടിസൂക്ഷിക്കാറുണ്ട്.

എസ്. ജിതേഷ്ജി/S. Jitheshji said...

ഒരു അനീതിക്കെതിരെ മാത്രം നിശബ്ദരായിരിക്കാന്‍ നമുക്കെന്തവകാശം...?
ഞാന്‍ ചോദിക്കുന്നതിനു മറുപടി കിട്ടുന്നതേയില്ല...!!!
അരിയെത്ര എന്നു ചോദിച്ചാല്‍ പയര്‍ അഞ്ഞാഴി എന്നാണോ ഉത്തരം....?
എണ്ടെ ഒരു ചോദ്യം വീണ്ടും ആവര്‍ത്തിക്കുന്നു....
"ആദ്യം തന്നെ ഒരു കവിത നിലനില്‍ക്കെ വീണ്ടും അതുപോലെതന്നെ ഒന്ന് സൃഷ്ടിക്കുന്നതില്‍ എന്തു പ്രസക്തി...?"
അതും ഒരേ താളത്തില്‍...ഒരേ രൂപത്തില്‍ .....ഒരേ ഘടനയില്‍....?
പ്രിയപ്പെട്ട കൂട്ടുകാരി ഇട്ടിമാളൂണ്ടെ കാര്യം വിട്.... X or Y അങ്ങനെചെയ്താല്‍ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ.....?????

ഇടിവാള്‍ said...

Ha Ha Jithes.. Leave it MAN...

If you had stolen a poem which belongs to a Lady Blogger.....

Ahahaha!

The Entire Episode would have been different!

Blogers would have protested until the whole RAIN stops ;) Be it Mansoon ...

sandoz said...

സത്യം..ഇടിഗഡീ..നേരേ തിരിച്ചായിരുന്നെങ്കില്‍ എന്താണ് സംഭവിക്കുക എന്നോര്‍ത്ത് ഞാന്‍ കുറേ ചിരിച്ചു...

എസ്. ജിതേഷ്ജി/S. Jitheshji said...

സത്യം തിരിച്ചറിയാനും നിക്ഷ്പക്ഷമായി കാര്യങ്ങള്‍ തിരിച്ചറിയാനും കഴിവുള്ള കുറച്ചുപേരെങ്കിലും ബ്ലോഗുകളിലുണ്ട് എന്ന് തിരിച്ചറിവ് വലിയ ആശ്വാസമാണ്‍. വിവരമുള്ളവര്‍ക്കെല്ലാം കാര്യങ്ങളുടെ കിടപ്പുവശം പൂര്‍ണ്ണമായും ബോധ്യപ്പെടുന്നുണ്ട്. ഈ പ്രശ്നങ്ങളക്കൊന്നും തുടക്കമിട്ടതും ഞാനല്ല എന്ന് പുഴ .കോമില്‍ എന്‍ടെ കവിതയെക്കുറിച്ചുവന്ന ആദ്യപ്രതികരണങ്ങള്‍ രണ്ടും വായിക്കുന്നവര്‍ക്ക് അറിയാം. ഊരും പേരുമില്ലാത്തവരെ വച്ച് പുഴയില്‍ എന്നെ കള്ളാ.... കള്ളാ എന്നു വിളിച്ചപ്പോഴാണ്‍ ഞാന്‍ എന്‍ ടെ ബ്ലോഗില്‍ ഇത്തരത്തില്‍ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കുവാന്‍ നിര്‍ബന്ധിതനായത്.... (മോഷണമുതലൂമായി ഉടമയുടെ അടുത്തുതന്നെ അബദ്ധത്തില്‍ വില്‍ക്കാന്‍ ചെന്ന് പിടിയിലായ മാമുക്കോയയുടെ കഥാപാത്രം സിനിമയില്‍ ചിരിയുണര്‍ത്തുന്നതായിരുന്നു.ഉടമ ആരെന്നു തിരിച്ചറിയാതെ വസ്തുവകകള്‍ അടിച്ചുമാറ്റുന്ന കള്ളന്മാര്‍ക്കുള്ള പാഠം ആയിരുന്നു ആ രംഗം)
പ്രിണ്ട് മീഡിയയില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി എഴുതുകയും ആയിരക്കണക്കിന്‍ ആളുകളുടെ രചനകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുള്ള ഈയുള്ളവന്‍ ബ്ലോഗില്‍ മാത്രം .
പുതുമുഖമായി"പ്പോയി എന്ന ഒരു തെറ്റേ ചെയ്തിട്ടുള്ളു. എന്‍ ടെ മനഃസാക്ഷിയെ വഞ്ചിച്ച് ഇവിടെ പ്രവര്‍ത്തിച്ചിട്ടുമില്ല. കവിതവായിച്ച് ശരിക്ക് മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് എല്ലാം മനസ്സിലായിട്ടുമുണ്ട്.
അതല്ലാത്തവര്‍ക്ക് ഇനിയും ഒന്നും തന്നെ മനസ്സിലാകാനും പോകുന്നില്ല....നന്ദി....നമസ്കാരം.... ഫോണിലൂടെ ചീത്തവിളിച്ചവര്‍ക്കുള്‍പ്പെടെ....!!!!!!!!

ഇട്ടിമാളു അഗ്നിമിത്ര said...

ഇപ്പൊ എങ്ങിനെ സംബോധന ചെയ്യണമെന്നത് പ്രശ്നം ... എന്നാലും ...

ശ്രീ ജിതേഷ് ...

താങ്കളുടെ ഇപ്പൊഴത്തെ പരാതി ഞാന്‍ "ഇയാള്‍ " "താന്‍ " എന്നു
വിളിച്ചതാണെങ്കില്‍ ക്ഷമിക്കുക... അന്നേരത്തെ രോഷം കൊണ്ടും ഞാന്‍
വളര്‍ന്ന ചുറ്റുപാറ്റില്‍ ഇത് അത്ര വലിയ പാപം അല്ലാത്തതു കൊണ്ടും
താങ്കള്‍ എന്നെ പറഞ്ഞ ഭാഷ (മാനേഴ്സ്) വെച്ചു നോക്കുമ്പോള്‍ ....അങ്ങിനെ
പലകാരണങ്ങള്‍ കൊണ്ടും അന്നേരത്ത് അങ്ങിനെ പറയാനെ തോന്നിയുള്ളു...ഇളയവരുടെ
തെറ്റുകള്‍ മുതിര്‍ന്നവര്‍ ക്ഷമിക്കുമല്ലോ അല്ലെ...ക്ഷമാപണം വൈകിയതിനു
കൂടി ക്ഷമിക്കുക...

അല്ല ... ഇനി താങ്കളുടെ കവിത ഞാന്‍ മോഷ്ടിച്ചെന്നാണെങ്കില്‍ .. ഞാന്‍
മോഷ്ടിച്ചിട്ടില്ല എന്നെ പറയാനുള്ളു...

പിന്നെ എന്റെ നാടും വീടും റേഷന്‍ കാര്‍ഡും .. ചോദിച്ചവരോട്... അതിന്റെ
ഒക്കെ ആവശ്യമുണ്ടോ ഈ ബൂലോകത്തില്‍ ഒരിത്തിരി മണ്ണ് സ്വന്തമാക്കാന്‍ ...
ചോദിച്ചവര്‍ അതൊക്കെ കൊടുത്താണോ ഇവിടെ വന്നത്...

ഇനി ഇതില്‍ കൂടുതല്‍ ഒരു മറുപടി എന്നില്‍ നിന്ന് പ്രതീക്ഷിക്കണ്ട..
മറ്റൊന്നും കൊണ്ടല്ല... സമയമില്ല.. അതുകൊണ്ട് തന്നെ..

അനിലൻ said...

അവിടെ പുതുമഴത്തുള്ളി പാറൂട്ടിയുടെ ഇമകളില്‍ നിന്നു താഴേക്കു വീഴുന്നു...

“ക്ഷണമിമകളില്‍നിന്നു,തല്ലിചുണ്ടില്‍,
കുളുര്‍മുലമേലഥ വീണുടന്‍ തകര്‍ന്നു
വലികളിലിടറി,ച്ചിരേണ നാഭി-
ച്ചുഴിയിലിറങ്ങി നവീന വര്‍ഷബിന്ദു!”

പിന്നെ ,കുമാരസംഭവം രണ്ടുപേരും വായിച്ചിട്ടില്ലെങ്കിലും ആ പേരിലുള്ള സിനിമയെങ്കിലും കണ്ടുകാണുമല്ലൊ അല്ലേ?
-------------

കമന്റുകളിലൊരാള്‍ എഴുതിയതാണിത്.
ജിതേഷും ഇട്ടിമാളുവും ഇടിയില്‍ പങ്കെടുത്ത മൌള്ളവരും എന്തേ ഈ കമന്റ് ശ്രദ്ധിച്ചില്ല?
കഷ്ടം!

എസ്. ജിതേഷ്ജി/S. Jitheshji said...

സീരിയസായ ഒരു ചര്‍ച്ച, വസ്തുനിഷ്ഠമായ ഒരു ചര്‍ച്ച ആത്മാര്‍ത്ഥമായും പ്രതീക്ഷിച്ചിരുന്നു.
അരിയെത്ര എന്ന ചോദ്യത്തിന്‍ പയറഞ്ഞാഴി എന്ന മട്ടിലുള്ള മറുപടികളായിരുന്നില്ല ഒരിക്കലും ഇത്തരം ഒരു ചര്‍ച്ചയില്‍ പ്രതീക്ഷിച്ചത്. ചിലര്‍ സഭ്യതയുടെയും മാന്യതയുടെയും എല്ലാ അതിര് വരമ്പുകളും ലംഘിക്കുകയും ചെയ്തു.അനോണികളുടെ രൂപത്തിലായിരുന്നു ചിലരുടെ ശകാരം. വ്യക്തിഹത്യ മാത്രം ഉദ്ദേശിച്ചുള്ള കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നു.ഒപ്പം ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുകയും ചെയ്യുന്നു.
സത്യം തിരിച്ചറിയാനും നിക്ഷ്പക്ഷമായി കാര്യങ്ങള്‍ തിരിച്ചറിയാനും കഴിവുള്ള കുറച്ചുപേരെങ്കിലും ബ്ലോഗുകളിലുണ്ട് എന്ന് തിരിച്ചറിവ് വലിയ ആശ്വാസമാണ്‍. വിവരമുള്ളവര്‍ക്കെല്ലാം കാര്യങ്ങളുടെ കിടപ്പുവശം പൂര്‍ണ്ണമായും ബോധ്യപ്പെടുന്നുണ്ട്. കവിതവായിച്ച് ശരിക്ക് മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് എല്ലാം മനസ്സിലായിട്ടുമുണ്ട്.
അതല്ലാത്തവര്‍ക്ക് ഇനിയും ഒന്നും തന്നെ മനസ്സിലാകാനും പോകുന്നില്ല....എല്ലാവര്‍ക്കും നന്ദി.

Anonymous said...

ദേ അടുത്ത മോഷണം. ഇഞ്ചിപ്പെണ്ണിന്റെ ബ്ലോഗില്‍. ഇഞ്ചിപ്പെണ്ണെ മാധവികുട്ടിയുടേയും ഒരു യുവ എഴുത്തുകാരന്റേയും കഥ ചേര്‍ത്ത് അടിച്ചുമാറ്റിയിരിക്കുന്നു. (http://entenaalukettu.blogspot.com/2007/07/blog-post.html)

ഈ ബ്ലോഗുകളുടെ പോക്ക് എങ്ങോട്ടാണാവോ?

Anonymous said...

കുറേ പഴയ പുസ്തകങ്ങള്‍ സ്വരൂപിച്ച് അതിലെ ഒരോ കഥയുടേയും വിവിധഭാഗങ്ങള്‍ എടുത്ത് കൊളാഷ് ഉണ്ടാക്കി മേമ്പൊടിയ്ക്ക് അല്‍പ്പം സ്വന്തം ആവിഷ്ക്കാരം മാത്രം ചേര്‍ക്കുന്ന കാലം ആയോ ബ്ലോഗേശ്വരാ? പല്ലീസ് പറഞ്ഞത് നേരോ? എനിക്കൊന്നും അറിയില്ലേ.

Anonymous said...

പീലാത്തോസേ ഓണ്‍ലൈനില്‍ പാചകക്കുറിപ്പു മോഷണം പോയവര്‍ക്ക് ഓഫ്ലൈനില്‍ നിന്നും എന്തും തിരികെ മോഷ്ടിക്കാം. ആ നിയമം അറിയില്ലേ? കക്കുമ്പോള്‍ മിനിമം മാധവിക്കുട്ടി ലെവല്‍ എങ്കിലും വരണം. അല്ലാപിന്നെ!

എസ്. ജിതേഷ്ജി/S. Jitheshji said...

അനോണികളേ ഗുഡ്ബൈ....ഇനി മുതല്‍ എന്‍ടെ ബ്ലോഗില്‍ രെജിസ്റ്റേഡ് യൂസേഴ്സിനേ കമന്റാന്‍ പറ്റൂ....തലയില്‍ മുണ്ടിട്ടോണ്ടു വന്ന് ഊരും പേരുമില്ലാതെ കമന്‍ടുന്നതിന്‍ മറുപടികൊടുക്കാനും നേരമില്ല.

കുട്ടു | Kuttu said...

എന്റെ കൂട്ടുകാരെ,
ഇത് എങ്ങനെ അവസാനിപ്പിക്കാം എന്നാ നിങ്ങളുടെ വിചാരം?

മോഷണമാണ് എന്നുള്ളതിന് വസ്തുനിഷ്ഠമായ തെളിവുകള്‍ കുറച്ച് പേര്‍ കൊണ്ടുവരും.

മോഷണമല്ല എന്നുള്ളതിനും വസ്തുനിഷ്ഠമായ തെളിവുകള്‍ കുറച്ച് പേര്‍ കൊണ്ടുവരും.

ഇതു രണ്ടും തെളിയാന്‍ പോകുന്നില്ല. വൃധാ ചര്‍ച്ച ചെയ്യാം എന്നല്ലാതെ.

ജിതേഷ് വിശ്വസിക്കുന്നത് ഇട്ടിമാളു തന്റെ കവിത മോഷ്ടിച്ചു എന്ന്. ഇട്ടിമാളു അത് അല്ലെന്ന് പറയുന്നു.


അപ്പോ, ജിതേഷെ, ഇട്ടിമാളൂ
ഇങ്ങിനെ തന്നെ തുടരണേ...
ബ്ലോഗാന്ത്യം വരെ.

മനസ്സില്‍ വെറുപ്പും വിദ്വേഷവും വച്ച് നിങ്ങള്‍ സര്‍ഗ്ഗ പ്രക്രിയകള്‍ ഇനി എങ്ങിനെ നടത്തുമെന്ന് ഒന്നറിയാനാ.

എസ്. ജിതേഷ്ജി/S. Jitheshji said...

ഈ ചര്‍ച്ചയില്‍ നിന്ന് എനിക്ക് ഉഗ്രന്‍ ഒരു വാക്ക് കിട്ടി..."ബ്ലോഗാന്ത്യം"
നന്ദി കുട്ടൂ..