ചിന്തകള്‍...... എന്നെ അലട്ടുന്ന ചിന്തകള്‍...... എന്നെ നയിക്കുന്ന ചിന്തകള്‍.........ഈ ചിന്താശകലങ്ങളുടെ കൊക്കൂണില്‍ ഞാന്‍ തപം ചെയ്യുകയാണ്‍.... വര്‍ണ്ണച്ചിറകുള്ള ശലഭജന്മത്തിനായി......

Thursday, July 19, 2007

മന്ത്രിനാക്കിന്‍ "ലോക്ക്" വേണോ...???


അപ്രിയസത്യങ്ങള്‍ ഉറക്കെപ്പറയാന്‍ ആളില്ലാക്കാലമാണ്‍. അക്കൂട്ടര്‍ക്ക് സ്ഥാനഭ്രംശം,മാനഹാനി,ഒറ്റപ്പെടല്‍ എന്നീ ആണ്ടുഫലങ്ങളാണ്‍ ജ്യോത്സ്യന്മാരല്ലാത്തവര്‍ പോലും കണ്ണുംപൂട്ടി പ്രവചിക്കുന്നത്. അങ്ങനെയിരിക്കുമ്പോഴാണ്‍ സഖാവ് ജി.സുധാകരന്‍ അവതരിച്ചത്. നാക്കിനെല്ലില്ലെങ്കിലെന്താ...മന്ത്രിസഭയില്‍ പലര്‍ക്കുമില്ലാത്ത സുപ്രധാനമായ "ഒരെല്ല്" ഉരുക്കുബലത്തോടെ സുധാകരനുണ്ട്! പിന്നെപത്തു പൈസയുടെ അഴിമതിപോലും അദ്ദേഹം നടത്തില്ലെന്ന് അടുത്തറിയാവുന്ന ഏവര്‍ക്കുമറിയാം. സുധാകരന്‍ ഉള്ളതുപറയുമ്പോള്‍ തുള്ളുന്ന കള്ളന്മാര്‍ എത്രവേണേലും തുള്ളിക്കോട്ടേ...!! തട്ടിപ്പുകാര്‍ക്കും കാട്ടുകള്ളന്മാര്‍ക്കും നേരെ കുരച്ചുചാടാന്‍ "സദാകുരനായി" ഒരു കാവല്‍ഭടനെങ്കിലും മന്ത്രിസഭയില്‍ ഉണ്ടെല്ലോ...? കള്ളന്മാര്‍ക്കും മാഫിയത്തലവന്‍മാര്‍ക്കും ഇടയില്‍ക്കഴിയുന്ന നമ്മള്‍ മലയാളികള്‍ക്ക് വേണ്ടത് ഇത്തരമൊരു മുന്തിയ ഇനമാണ്‍. ഇനി പറയൂ....

ഇങ്ങനെയൊരാളുടെ നാക്കിന്‍ ലോക്ക് വേണോ...???

"ബൂലോഗ"രേ പ്രതികരിക്കൂ....

 

5 comments:

ഏ.ആര്‍. നജീം said...

സംഗതി ഒക്കെ ശരിയാ...പക്ഷേ പൂച്ചയ്‌ക്കാരാ മണികെട്ടുക സാറെ

കുട്ടു | Kuttu said...

ലോക്ക് വേണം.

വൃത്തികെട്ട ഭാഷ ഉപയോഗിച്ചാല്‍ ഒരു കുഴപ്പമുണ്ട്. കാലക്രമേണ, അദ്ദേഹം പറയുന്നത് ആരും ശ്രദ്ധിക്കാതാ‍വും. ഉദാഹരണത്തിന്, ക്രൈം മാസികയില്‍ സത്യമായ ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്താലും, ആരും ശ്രദ്ധിക്കില്ല.

ആ ഗതി അദ്ദേഹത്തിന് (മാത്രമല്ല, ആര്‍ക്കും) വരരുത്.

അനൂപ് അമ്പലപ്പുഴ said...

പ്രതികരിക്കട്ടെ, പക്ഷെ ഭാഷക്ക് ഒരു ശുദ്ധി വേണ്ടേ?
എനിക്ക് തോന്നുന്നത് പൂജക്ക് ഫലം കണ്ടുതുടങ്ങി എന്നാണ്‍, കാരണം
ഈയിടെ ആയി valiya prasanam ella. ha ha

എസ്. ജിതേഷ്ജി/S. Jitheshji said...

ഈയിടെ എം.വി.ദേവനെതിരെ അദ്ദേഹം ഉപയോഗിച്ച "ഭാഷ" ശ്രീ അനൂപ് കേട്ടില്ലെന്നുതോന്നുന്നല്ലോ..???

മുക്കുവന്‍ said...

using good language is a plus point for any discussion. using ugly word against anybody shows that you are short tempered and un-educated. so better to use good langague. I like G.Sudhakaran, because he would like to do what he talks. there aren't may people like that in LDF right now though.