ചിന്തകള്‍...... എന്നെ അലട്ടുന്ന ചിന്തകള്‍...... എന്നെ നയിക്കുന്ന ചിന്തകള്‍.........ഈ ചിന്താശകലങ്ങളുടെ കൊക്കൂണില്‍ ഞാന്‍ തപം ചെയ്യുകയാണ്‍.... വര്‍ണ്ണച്ചിറകുള്ള ശലഭജന്മത്തിനായി......

Wednesday, July 4, 2007

ഇന്‍ഡ്യന്‍ കോടതികള്‍ കാലോചിതമായി നവീകരിക്കപ്പെടേണ്ടേ....???


ഇന്‍ഡ്യയിലെ കോടതി വ്യവസ്ഥ അടിമുടി മാറേണ്ടിയിരിക്കുന്നു.
"കോടതി" എന്നാല്‍ "കോടികളുടെ അഴിമതി" എന്നതിന്‍ടെ ചുരുക്കെഴുത്തായി മാറിക്കൂടാ!
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ബറൂച്ച പറഞ്ഞു ഇന്ഡ്യയിലെ ജഡ്ജിമാരില്‍ 20%അഴിമതിക്കാരാണെന്ന്.
എന്തുചെയ്യാം..... കുറുന്തോട്ടിക്കും വാതം വരുന്ന കാലം. ഇതിനെതിരെ കൂടുതല്‍ എന്തെങ്കിലും മിണ്ടിപ്പോയാല്‍ ഉടന്‍ വരും കോടതിയലക്ഷ്യ്ത്തിണ്ടെ 'ഇണ്ടാസ്'....!!!

അതുപോലെ തന്നെ വാദീം പ്രതീം ഒരുപോലെ കോടതിയുടെ തിണ്ണനിരങ്ങി നിരങ്ങി ജന്മം പാഴാക്കുന്ന സ്ഥിതിവിശേഷവും ഒന്ന് അവസാനിപ്പിക്കണം. നീതിതേടി പത്തും പതിനഞ്ജും വര്‍ഷം കോടതിയിലും വക്കീലോഫീസിലുമായി അലയേണ്ടിവരുന്നവന്‍ടെ ഗതികേട് സിംഹാസനത്തില്‍ സുഖിച്ചിരിക്കുന്ന പല ജഡ്ജിയേമാന്മാര്‍ക്കും മനസ്സിലാകില്ല.

5 comments:

എസ്. ജിതേഷ്ജി/S. Jitheshji said...

കോടതിയലക്ഷ്യ്ത്തിന്‍ടെ 'ഇണ്ടാസ്' പേടിച്ചിട്ടാണോ...ആരും ഈ പോസ്റ്റിനുമാത്രം ഒന്നും കമന്റുന്നില്ലല്ലോ...? പോസ്റ്റീട്ട് ഒത്തിരി ദിവസമായിട്ടും.

asdfasdf asfdasdf said...

ജിതേഷെ, ആരും വായിക്കാതെയാവില്ല. വായിച്ചവരെല്ലാം കമന്റ് ചെയ്യണമെന്ന് നിര്‍ബന്ധമില്ലല്ലോ. മാത്രവുമല്ല, വിശാലമായ ഒരു വിഷയത്തെ, അതും എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ഒരു പുതമയുമില്ലാതെയാണ് താങ്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. കമന്റിടാതിരിക്കാന്‍ ഇതും ഒരു കാരണമാവാം.

എസ്. ജിതേഷ്ജി/S. Jitheshji said...

കോടതിയെപ്പറ്റിപ്പറയുമ്പോള്‍ കൂടുതല്‍ പുതുമ വരുത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന്‍ വക്കീലായ ഞാന്‍ ഇനി പ്രതിയായി കോടതി കേറണോ....? ഹ...ഹ....ഹ...
ധീരമായി പ്രതികരിച്ചതിന്‍ നന്ദി.....

ഉണ്ണിക്കുട്ടന്‍ said...

ഞാന്‍ ഒരു ഭയങ്കര ധീരനായതു കൊണ്ടൊന്നുമല്ല കമന്റിടുന്നത്. അതേ മേനോന്‍ പറഞ്ഞപോലെ ഇതിനു വലിയ പുതുമ ഒന്നുമില്ല. അഴിമതി എവിടെ നടന്നു..? എങ്ങിനെ ..നടന്നു ? ആരുനടത്തി? എന്നൊക്കെ വിശദമായെഴുതി തെളിവായി കുറച്ചു ഡോക്യുമെന്റുകളും ഒളിഞ്ഞിരുന്നെടുത്ത ഫോട്ടോകളും പോസ്റ്റു ചെയ്തിരുന്നെങ്കില്‍ ഇവിടെ കമന്റു കൊണ്ടു നിറഞ്ഞേനെ ..അതു വായിക്കാന്‍ ഒരു പക്ഷെ താങ്കള്‍ക്കു കഴിഞ്ഞില്ലെങ്കില്‍ പോലും
[ഈ കമന്റിനു മധുരം കൂട്ടി ഒരു ചായ വാങ്ങിച്ചു തരണം കേട്ടാ..]

എസ്. ജിതേഷ്ജി/S. Jitheshji said...

ഉണ്ണിക്കുട്ടന്‍ പറഞ്ഞത് ശരിയാ... അഴിമതി എവിടെ നടന്നു..? എങ്ങിനെ ..നടന്നു ? ആരുനടത്തി? എന്നൊക്കെ വിശദമായെഴുതി തെളിവായി കുറച്ചു ഡോക്യുമെന്റുകളും ഒളിഞ്ഞിരുന്നെടുത്ത ഫോട്ടോകളും പോസ്റ്റു ചെയ്തിരുന്നെങ്കില്‍ ഇവിടെ കമന്റു കൊണ്ടു നിറഞ്ഞേനെ ..അതു വായിക്കാന്‍ ഒരു പക്ഷെ എനിക്കു കഴിഞ്ഞില്ലെങ്കില്‍ പോലും! കാരണം സെണ്ട്രല്‍ ജയിലിലൊന്നും ബ്ലോഗു വായിക്കാനോ ബ്രൗസുചെയ്യാനോ നിലവില്‍ സംവിധാനങ്ങളില്ലല്ലോ...????(എന്നെ അകത്തേക്ക് പറഞ്ഞുവിടാനുള്ള ഓരോരോ ആഗ്രഹങ്ങളേ....)