ചിന്തകള്‍...... എന്നെ അലട്ടുന്ന ചിന്തകള്‍...... എന്നെ നയിക്കുന്ന ചിന്തകള്‍.........ഈ ചിന്താശകലങ്ങളുടെ കൊക്കൂണില്‍ ഞാന്‍ തപം ചെയ്യുകയാണ്‍.... വര്‍ണ്ണച്ചിറകുള്ള ശലഭജന്മത്തിനായി......

Thursday, July 5, 2007

കാലിമൂത്രത്തിന്‍ടെ വിശുദ്ധിപോലൂമില്ലേ മനുഷ്യന്‍....????


ഗുരുവായൂരില്‍ ഇടയ്ക്കിടെയുള്ള അഹിന്ദുക്കളുടെ പ്രവേശനവും അകമ്പടിയായുള്ള കാലിമൂത്രം(പുണ്യാഹം) തളിക്കലും മുറതെറ്റാതെ നടക്കുന്നു....!!!!
ഒന്നു ചോദിച്ചോട്ടെ...? തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു വിശ്വസിപ്പിക്കുന്ന ഒരു മതത്തിന്‍ടെ ആരാധനാലയത്തില്‍ അന്യമതസ്തര്‍ പ്രവേശിക്കരുതെന്നും പ്രവേശിച്ചാലുടന്‍ പുണ്യാഹം തളിച്ച് ശുദ് ധീകരിക്കണമെന്നും പറയുന്നതിന്‍ടെ സാംഗത്യം എന്താണ്‍...? തൂണിലും തുരുമ്പിലും കുടികൊള്ളുന്ന ദൈവം അന്യമതസ്തരുടെ ശരീരത്ത് ഇല്ലേ...? അതോ അവര്‍ക്കോന്നും തുരുമ്പ് വിലപോലും ഇല്ലെന്നാണോ.. .?
യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം നല്‍കി ഹിന്ദുമതം രണ്ടാം ക്ഷേത്രപ്രവേശനവിളംബരം നടത്തണം.തൂണിലും തുരുമ്പിലുമുണ്ടെങ്കില്‍ ആ ഈശ്വരന്‍ അതിനേക്കളേറെ മനുഷ്യന്‍ടെ നന്മയിലുമുണ്‍ട്. യേശുദാസിന്‍ടെ സ്വരമാധുരിയാണ്‍ ഈശ്വരന്‍. അഴീക്കോടിലെ പ്രസംഗകലയാണ്‍ ഈശ്വരന്‍....കടമ്മനിട്ടയുടെ കവിത്വമാണ്‍ ഈശ്വരന്‍....നമ്പൂതിരിയിലെ വരയാണ്‍ ഈശ്വരന്‍...സഹജീവികളിലെ നന്മയെ ഈശ്വരനെന്ന് സങ്കല്പ്പിച്ച് ആരാധിക്കനും ആദരിക്കാനും മതങ്ങള പഠിപ്പിച്ചിരുന്നെങ്കില്‍ എത്ര നന്നായേനേം...വെറും കല്ലിനെയും മരത്തടിയെയും അരൂപികളെയുമൊക്കെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനു പകരം നമുക്കിടയിലെ നന്മയെ ആരാധിക്കാന്‍ ഏതു മതമാണ്‍ പഠിപ്പിക്കുന്നത്...?

2 comments:

Ajith Polakulath said...

അടിപൊളി മാഷെ!

ഞാന്‍ ഇരിങ്ങല്‍ said...

ജിതേഷ്..,
വെറും കല്ലിനെയും മരത്തടിയെയും അരൂപികളെയുമൊക്കെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നതിനു പകരം നമുക്കിടയിലെ നന്മയെ ആരാധിക്കാന്‍ ഏതു മതമാണ്‍ പഠിപ്പിക്കുന്നത്...?
ഒരു സംശയം
ഏത് മതമാണ് കല്ലിനേയും മരത്തടിയെയും അരൂപികളെയും ആരധിക്കാന്‍ പറയുന്നത്? അല്ലെങ്കില്‍ ഏത് മതമാണ് നന്മയെ ആരാധിക്കാന്‍ പഠിപ്പിക്കാത്തത്?
വിശദീകരണം പ്രതീക്ഷിക്കുന്നു.